വന്ദേഭാരത് മിഷന്‍: ഇതുവരെ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത് 2.75 ലക്ഷം പേര്‍

വന്ദേഭാരത് മിഷന്‍: ഇതുവരെ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത് 2.75 ലക്ഷം പേര്‍

അബുദബി: വന്ദേഭാരത് മിഷന്‍ പ്രഖ്യാപിച്ചതിന് ശേഷം മെയ് ഏഴ് മുതല്‍ 2.75 ലക്ഷം പേര്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതായി അധികൃതര്‍. ദുബൈയില്‍ അഞ്ച് ലക്ഷം ഇന്ത്യക്കാരാണ് നാട്ടില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്തത്.

ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ, എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ആഗസ്റ്റ് 15 വരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് 90 വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണ്.

ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് 100 വിമാന സര്‍വ്വീസുകളാണ് എമിറേറ്റ്‌സ്, ഫ്‌ളൈദുബൈ, എയര്‍ അറേബ്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര എന്നിവ നടത്തുക. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ ആഗസ്റ്റ് പത്തിനകം യു എ ഇ വിടണമെന്നും എംബസി അറിയിച്ചു.

Share this story