ദുബായിലെ റസ്റ്റോറന്റില്‍ തീപ്പിടിത്തം; ഒരു മരണം

ദുബായിലെ റസ്റ്റോറന്റില്‍ തീപ്പിടിത്തം; ഒരു മരണം

ദുബായ്: ദുബായിലെ റസ്റ്റോറന്റിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇന്റര്‍നാഷണല്‍ സിറ്റിയിലെ നാല് നില കെട്ടിടത്തില്‍ പുലര്‍ച്ചെ 4.31നാണ് തീപ്പിടിത്തമുണ്ടായത്.

സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. നാദ് അല്‍ ഷെബ ഫയര്‍സ്റ്റേഷനില്‍ നിന്ന് അഗ്നിശമന സേന ഉടന്‍തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്‌തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Share this story