ബ്രേവ്ഹാർട്ട് പുരസ്കാരം ഇൻകാസ് യു എ ഇ ഏറ്റു വാങ്ങി

Share with your friends

Report : Mohamed Khader Navas

കോവിഡ് കാലത്തെ ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളെ വിലയിരുത്തി മീഡിയ വൺ നൽകിയ “ബ്രേവ് ഹാർട്ട്” അവാർഡും പ്രശസ്തിപത്രവും ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അനുസൃതമായി, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചുനടന്ന ചടങ്ങിൽ മീഡിയവൺ സംഘാടകരിൽ നിന്ന് ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. ടി. എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൽ മുഹമ്മദലിയും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു.

ഇൻകാസ് യുഎഇ യുടെ നിർദ്ദേശാനുസരണം, എല്ലാ എമിറേറ്റുകളിലും കഴിഞ്ഞ് ആറു മാസക്കാലം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈഅവാർഡ്.

നേതാക്കന്മാരുടേയും എണ്ണമറ്റ പ്രവർത്തകരുടെയും ആത്മാർത്ഥമായ സേവനമാണ് നേട്ടത്തിനു് കാരണമായത്. പുരസ്കാരം എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കുമായി സമർപ്പിക്കുന്നു എന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പുന്നക്കൽ മുഹമ്മദലി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!