പുകവലി നിർത്തണോ? ഇതാ പുതിയ വഴിയെത്തി

പുകവലി നിർത്തണോ? ഇതാ പുതിയ വഴിയെത്തി

പുകവലി നിർത്താൻ പലരും പല വഴി നോക്കിയെങ്കിലും നടക്കുന്നില്ല. എന്നാലിതാ ടെക്‌നോളജിയിൽ അധിഷ്ഠിതമായ അലർട്ട് സംവിധാനവും എത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് അധിഷ്ഠിത സ്മാർട്ട്‌ഫോണിലാണ് പുതിയ സംവിധാനം. ശരീരത്തോട് ചേർന്നുകിടക്കുന്ന ഉപകരണങ്ങളിൽ സെൻസറുകൾ ഘടിപ്പിച്ച് ഓരോ വ്യക്തിയുടേയും പുകവലിയുമായി ബന്ധപ്പെട്ട ചലനങ്ങൾ മനസിലാക്കി അലർട്ട് നൽകുകയാണ് ഈ സംവിധാനത്തിന്റെ ജോലി. ഉപഭോക്താവ് പുകവലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് കടന്നാൽ സ്മാർട്ട്‌ഫോണിലെ ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി 20 മുതൽ 120 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ ഉപഭോക്താവിന് അയച്ച് മുന്നറിയിപ്പ് നൽകികൊണ്ടിരിക്കും.

ഗവേഷകരുടെ അഭിപ്രായത്തിൽ പുകവലി ഉപേക്ഷിക്കാനുള്ള ഒരാളുടെ വ്യക്തിഗത താൽപ്പര്യവും പരിശീലനവും ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കുന്ന ആദ്യ സംവിധാനമാണ് ഇത്. പുതിയ ഗവേഷണം സംബന്ധിച്ച് ഒരു സംഘം ആളുകളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നാണ് റിപ്പോർട്ട്. ആഹാരം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ അതോ പുകവലിക്കുന്നതിനു വേണ്ടിയാണോ എന്നതു കൃത്യമാക്കിയ ശേഷമാകും അലർട്ടുകൾ പ്രവർത്തിക്കുന്നത്. അതേസമയം ഓരോ വ്യക്തിയേയും തങ്ങൾ പുകവലി ഉപേക്ഷിച്ചതിനെ കുറിച്ച് ഓർമിപ്പിക്കുകയും പുകവലി നിർത്തുമ്പോഴുള്ള ആരോഗ്യ, സാമ്പത്തിക ഗുണങ്ങളേക്കുറിച്ചുള്ള വീഡിയോ സന്ദേശങ്ങളും ഈ സംവിധാനം നൽകുന്നുണ്ട്.

Share this story