ഒരു കുഞ്ഞിക്കാല് കാണാൻ എ ആർ എം സിയുടെ ഐ വി എഫ് ചികിത്സ

Share with your friends

22 വർഷങ്ങളായി വന്ധ്യത ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ കെ യു കുഞ്ഞുമൊയ്തീൻ, (എം ഡി. എ ആർ എം സി കോഴിക്കോട്) ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും മറ്റും സംസാരിക്കുന്നു.
ചികിത്സക്കും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 9995271664

ഡോ കെ യു കുഞ്ഞുമൊയ്തീൻ, ഐ വി എഫിലെ പുതിയ ടെക്‌നോളജികൾ എന്തെല്ലാമാണ്?

ഈ ട്രീറ്റ്‌മെന്റിൽ രോഗികൾ നമ്മളോട് ചോദിക്കുക, രണ്ട് കുട്ടികൾ ഉണ്ടാകുമോ മൂന്ന് കുട്ടികൾ ഉണ്ടാകുമോയെന്നാണ്. അതൊരു സത്യമാണ്. കാരണം നമ്മൾ രണ്ടോ മൂന്നോ ഭ്രൂണം അണ്ഡാശയത്തിൽ നിക്ഷേപിക്കാറുണ്ട്. അതിന്റെ ഫലമായി ഇരട്ട കുഞ്ഞുങ്ങളോ മൂന്ന് കുഞ്ഞുങ്ങളോ ഉണ്ടാകാം. ആ ദമ്പതിമാർക്ക് ആ സമയത്തെ ത്രില്ല് മാത്രമേയുണ്ടാകൂ. രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ച് വളർത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർക്ക് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മൂന്ന് ഭ്രൂണം വയ്ക്കുന്നത് ഏതെങ്കിലുമൊരു ഭ്രൂണം പിടിക്കാനുള്ള സാധ്യത 4060 ശതമാനം ആകുന്നതിന് വേണ്ടിയിട്ടാണ്. എന്നാൽ ഇപ്പോൾ പുതിയ ടെക്‌നോളജി അനുസരിച്ച് ഒരു ഭ്രൂണം വച്ചാൽ തന്നെ അത്രത്തോളം സക്‌സസ് റേറ്റ് കിട്ടാവുന്ന സ്ഥിതിയാണുള്ളത്. മൂന്ന് ഭ്രൂണമുള്ള സ്ത്രീക്ക്, ഒരു ഭ്രൂണം നിക്ഷേപിച്ചശേഷം മറ്റുള്ളവ അടുത്ത ഗർഭധാരണത്തിനുവേണ്ടി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

ഏറ്റവും നല്ല ഭ്രൂണത്തെ തെരഞ്ഞെടുക്കാനുള്ള സാങ്കേതിക വിദ്യകളാണ് ഇപ്പോഴത്തെ ട്രെന്റ്. സാധാരണ ഭ്രൂണം രണ്ടോ മൂന്നോ ദിവസം പ്രായമാകുമ്പോഴാണ് അണ്ഡാശയത്തിൽ നിക്ഷേപിക്കുക. ഇപ്പോൾ അഞ്ച് ദിവസം വരെ വളർത്തിയിട്ടാണ് വയ്ക്കുന്നത്. അഞ്ച് ദിവസം പ്രായമുള്ള ഭ്രൂണം വയ്ക്കുമ്പോൾ മൂന്ന് എണ്ണം വയ്ക്കുമ്പോഴുള്ള വിജയ സാധ്യത ലഭിക്കും.

ഇപ്പോൾ ഭ്രൂണത്തെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. അതിനെയാണ് എംബ്രിയോസ്‌കോപ് എന്ന് പറയുന്നത്. മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്ന ഭ്രൂണങ്ങളിൽ 40 ശതമാനവും ജനിതക തകരാറുള്ളവയായിരിക്കും. അതിനാലാണ് അവ ഗർഭധാരണമായി മാറാത്തത്. ജനിതക തകരാറുകൾ ഇല്ലാത്തവ കണ്ടെത്താനുള്ള സാങ്കേതികവിദ്യകളും ഇന്നുണ്ട്. ഭ്രൂണത്തിന്റെ കോശമെടുത്തിട്ട് നമുക്ക് ജനറ്റിക് സ്റ്റഡി നടത്താൻ കഴിയും. അതുവഴി ഏറ്റവും നല്ല ഭ്രൂണത്തെ നിക്ഷേപിക്കാൻ നമുക്ക് കഴിയും. ഇതാണ് ഏറ്റവും പുതിയ ട്രെന്റ്. ഇവയെല്ലാം ഞങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.

ഇൻഫെർട്ടിലിറ്റിയുടെ കാരണങ്ങൾ

ഇൻഫെർട്ടിലിറ്റി ഉണ്ടാകാൻ പുരുഷന്റേയും സ്ത്രീയുടേയും ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ കൊണ്ടാകാം. കല്ല്യാണം കഴിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഗർഭധാരണം ഉണ്ടായില്ലെങ്കിലാണ് അതിനെ ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നത്. 40 ശതമാനം കേസുകളിൽ പുരുഷൻമാരുടെ കാരണം കൊണ്ടാകാം. 40 ശതമാനം സ്ത്രീയുടെ കാരണം കൊണ്ടാകാം. 10 ശതമാനം രണ്ടുപേരുടേയും കൂടി കാരണങ്ങൾ കൊണ്ടാകാം. ബാക്കി 10 ശതമാനം കാരണം കണ്ടുപിടിക്കാൻ കഴിയാറില്ല. അതിനെ പ്രത്യേക കാരണങ്ങളില്ലാത്ത വന്ധ്യത എന്ന് പറയും.

പുരുഷന്റെ കാരണങ്ങളാണെങ്കിൽ അത് ബീജാണുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീജാണുക്കളുടെ കൗണ്ട് കുറയുക, ചലനശേഷി ഇല്ലാതിരിക്കുക, ക്വാളിറ്റി കുറയുക, ബീജാണുക്കൾ ഇല്ലാത്ത അവസ്ഥയാകാം അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ കഴിയാത്ത എറക്ടൈൽ ഡിസ്ഫങ്ഷൻ ആകാം, ഹോർമോൺ തകരാർ ആകാം.

സ്ത്രീയെ സംബന്ധിച്ചിടത്തോളം അണ്ഡോൽപാദനത്തിലെ തകരാറുകളാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. ആർത്തവത്തിലെ തകരാറുകൾ എന്ന് പറയും. നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടു വരുന്നതാണ് പോളിസിസ്റ്റിക് ഓവറി. അതിൽ ആർത്തവം തെറ്റി വരും. അണ്ഡോൽപ്പാദനം തെറ്റി വരും. അമിതമായി വണ്ണം ഉണ്ടാകാം. പിന്നെ രോമവളർച്ചയുണ്ടാകാം.

പിന്നെ രണ്ടാമത്തെ കാരണം എൻഡോമെട്രിയോസിസ് എന്ന അസുഖമാണ്. അതിന്റെ ഭാഗമായി ആർത്തവ സമയത്ത് കഠിനമായ വയറ് വേദനയുണ്ടാകും. പിന്നെ അണ്ഡാശയത്തിൽ മുഴകൾ ഉണ്ടാകാം. ഇതൊക്കെയാണ് ഈ അസുഖത്തിന്റെ പ്രത്യേകത. വളരെ അപൂർവമായി ട്യൂബിനുള്ള ബ്ലോക്കുകൾ, പല തരത്തിലുള്ള അണുബാധകൾ, ജന്മനായുള്ള ബുദ്ധിമുട്ടുകൾ ഇവയൊക്കെ പല ഘട്ടങ്ങളിലായി വരാം.

വന്ധ്യതയുടെ ട്രെന്റ് വർദ്ധിച്ച് വരുന്നുണ്ടോ

വർദ്ധിച്ച് വരുന്നുണ്ട്. ഞാൻ 22 വർഷമായി ഈ രംഗത്ത് പ്രാക്ടീസ് ചെയ്യുന്നു. പത്ത് വർഷം മുമ്പത്തെ കണക്കും ഇപ്പോഴത്തെ കണക്കും എടുക്കുകയാണെങ്കിൽ വളരെയധികം കൂടുതലായി വരികയാണ്. നേരത്തെ പുതുതായി വിവാഹം കഴിക്കുന്ന അഞ്ച് പേരിൽ ഒരാൾക്ക് വന്ധ്യതയുണ്ടാകുമെന്നതാണ്. പക്ഷേ, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് അത് മൂന്നിൽ ഒരാൾക്ക് സാധ്യതയുണ്ട് എന്നായി.

കാരണങ്ങൾ

പലവിധത്തിലുണ്ട്. ഏറ്റവും അടുത്തുണ്ടായ പഠനത്തിൽ കാണുന്നത്, പുരുഷനായാലും സ്ത്രീക്കായാലും സെക്‌സിലുള്ള താൽപര്യം 34 ശതമാനം പേർക്ക് ഇല്ലായെന്നതാണ്. ഭാര്യയും ഭർത്താവും ആണെങ്കിൽ പോലും അവർക്ക് സെക്ഷ്വൽ കോൺട്രാക്ടിന് താൽപര്യമില്ല. അവർക്ക് സെക്ഷ്വൽ ആയ പ്ലെഷർ സോഷ്യൽ മീഡിയ വീഡിയോസ് വഴി ലഭിക്കുന്നു. അപ്പോൾ അവർക്ക് ഭാര്യയുമായി കോൺടാക്ടിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ അവർക്കുള്ള ലക്ഷ്യങ്ങൾ നടന്ന് കിട്ടും. ഫോൺ ചാറ്റിങ്ങാകാം ഫോൺ സെക്‌സിങ്ങാകാം അങ്ങനെ പലരീതിയിലുണ്ട്.

കല്ല്യാണത്തിന് മുമ്പുള്ള സെക്‌സ് കാരണം കല്ല്യാണത്തിന് ശേഷമുള്ള സെക്‌സിനോട് വലിയൊരു ത്രില്ലൊന്നും ഉണ്ടാകില്ലായിരിക്കും. ഇത് രണ്ട് മൂന്ന് മാസം മുമ്പ് യു എസിലും ഓസ്‌ത്രേലിയയിലും നടത്തിയ പഠനമാണ്.

ഈ താൽപര്യക്കുറവ് പുരുഷനെ വളരെയധികം ബാധിക്കും. കൃത്യമായ ദിവസങ്ങളുടെ ഇടവേളകളിൽ സെക്ഷ്വൽ ഇന്റർകോഴ്‌സ് നടന്നാലേ നല്ല പുരുഷ ബീജാണുക്കൾ ഉൽപാദിപ്പിക്കപ്പെടുകയുള്ളൂ. കുറെ ദിവസം കോൺടാക്ട് ചെയ്യാതെ ഇരുന്നാൽ പുരുഷ ബീജാണുക്കളുടെ ഡിഎൻഎയ്ക്ക് തന്നെ വളരെയധികം ഡാമേജ് ഉണ്ടാകും. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറയ്ക്കും.

ഇപ്പോഴത്തെ ഭക്ഷണ രീതികൾ, എക്‌സർസൈസിന്റെ കുറവ്, സ്ട്രസ്ഫുള്ളായിട്ടുള്ള ജീവിതം, പുകവലി, മയക്കുമരുന്നുകൾ, ആൽക്കഹോൾ ഇവയെല്ലാം പുരുഷൻമാരിൽ വന്ധ്യത കൂട്ടുമ്പോൾ സ്ത്രീകളിൽ അമിത വണ്ണവും കൂടുതൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സ്ത്രീകളുടെ ഹോർമോൺ സന്തുലിതാവസ്ഥ നഷ്ടപ്പെടും. സ്ത്രീകൾ പുരുഷൻമാരെ പോലെയും പുരുഷൻമാർ സ്ത്രീകളെപ്പോലെയുമാകും. അതാണ് ഇപ്പോഴത്തെ ഒരു അവസ്ഥ.

ഡോ കെ യു കുഞ്ഞുമൊയ്തീൻ

അമിതമായ പോൺ ഉപയോഗമുണ്ടാക്കുന്ന ഇറക്ടൈൽ ഡിസ്ഫങ്ഷന് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടോ?

അതായത്, ഗർഭധാരണം ഉണ്ടാകണമെങ്കിൽ ലൈംഗിക ബന്ധം ഉണ്ടാകണം. നാച്വറൽ സെക്ഷ്വൽ കോൺടാക്ട് വഴിയേ ഗർഭധാരണം ഉണ്ടാകുകയുള്ളൂ. വന്ധ്യതയുടെ നിർവചനം തന്നെ വിവാഹം കഴിഞ്ഞ് ഒരു വർഷം ശ്രമിച്ചിട്ടും കുട്ടികളുണ്ടാകുന്നില്ലായെന്ന അവസ്ഥയാണ്. ഇതിനെ ശരിക്കുമൊരു വന്ധ്യതയെന്ന് പറയാൻ പറ്റില്ല. പക്ഷേ, അപ്പാരന്റ് ആയ ഇൻഫെർട്ടിലിറ്റിയാണെന്ന് പറയാൻ പറ്റും. ആളുകൾ സെക്ഷ്വൽ ആയി െ്രെട ചെയ്തിട്ടില്ലെങ്കിൽ പിന്നെ ട്രീറ്റ്‌മെന്റുകൾ വഴി ഗർഭധാരണത്തിന് ശ്രമിക്കേണ്ടി വരും. വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞത്, കോൺടാക്ട് ഇല്ലെങ്കിൽ സ്‌പേംസിന്റെ ക്വാളിറ്റി കുറയ്ക്കും.

വിജയ സാധ്യത എങ്ങനെയാണ്?

ഞങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ, ഞങ്ങൾ ഡോണർ ആയിട്ടുള്ള ട്രീറ്റ്‌മെന്റുകൾ ഒന്നും ചെയ്യാറില്ല. ട്രീറ്റ്‌മെന്റിന്റെ വിജയ സാധ്യത എന്ന് പറയുന്നത്, പല ട്രീറ്റ്‌മെന്റുകൾക്ക് പലതാണ്. മരുന്നുകൾ കൊടുത്തുള്ള ട്രീറ്റ്‌മെന്റാണെങ്കിൽ ഓരോ മാസവും 1012 ശതമാനം പേർക്കേ ഗർഭധാരണം നടക്കുകയുള്ളൂ. അതേ സമയം, ഐയുഎ ട്രീറ്റ്‌മെന്റിൽ, ബീജമെടുത്തിട്ട് വാഷ് ചെയ്തശേഷം അണ്ഡാശയത്തിൽ നിക്ഷേപിക്കുന്ന രീതി, 2025 ശതമാനം പേരിൽ ഗർഭധാരണ സാധ്യതയുണ്ടാകാം. ഇനിയുള്ളത് ഐവിഎഫ് ട്രീറ്റ്‌മെന്റാണ്. അതിൽ 40 60 ശതമാനം പേർക്ക് വിജയസാധ്യതയുണ്ട്. സ്ത്രീകളുടെ പ്രായമാണ് അതിൽ പ്രധാനപ്പെട്ട ഘടകം.

വിജയ സാധ്യത കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

ഇപ്പറഞ്ഞത് ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള സക്‌സസ് റേറ്റാണ് ഈ പറഞ്ഞത്. പരാജയപ്പെടാനുള്ള കാരണങ്ങൾ എന്താണെന്ന് വച്ചാൽ, നല്ല ക്വാളിറ്റിയുള്ള സ്‌പേം, അണ്ഡം എന്നിവ ഉണ്ടാകാതെയിരിക്കുകയും പിന്നെ സ്ത്രീകളുടെ പ്രായക്കൂടുതലും വിജയ സാധ്യതയെ ബാധിക്കും.

ഡോ കെ യു കുഞ്ഞുമൊയ്തീൻ മലയാളിയുടെ മനസ്സ് ഐവിഎഫുമായി പൊരുത്തപ്പെട്ടിട്ടുണ്ടോ?

തീർച്ചയായും. ഇപ്പോൾ വളരെയധികം ആളുകൾ അതിനായി മുന്നോട്ട് വരുന്നുണ്ട്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഐവിഎഫ് പറയുമ്പോൾ ചെയ്യാൻ ആളുകൾക്ക് മടിയാണ്. ഇപ്പോഴത് ഐവിഎഫ് വേണമെന്ന് പറയുന്ന സ്ഥിതിയാണുള്ളത്. ഒരുപക്ഷേ, അതേക്കുറിച്ച് ബോധവൽക്കരണം ആയത് ഇപ്പോഴാകും. അതൊരു നാച്വറൽ ആയിട്ടുള്ള കാര്യമാണെന്നുള്ള അവബോധം ഉണ്ടായിട്ടുണ്ടാകും. ഇപ്പോൾ ഇന്റർനെറ്റിലൊക്കെ ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉണ്ട്. അതേക്കുറിച്ചുള്ള സോഷ്യൽ സ്റ്റിഗ്മയൊന്നും ഇപ്പോഴില്ല എന്ന് തന്നെ പറയാനാകും.

എ ആർ എം സിയെ സമീപിക്കുന്നവരുടെ എണ്ണം?

ഇവിടെ നമുക്ക് നാല് യൂണിറ്റുകളുണ്ട്. മാസം 300 ഓളം പുതിയ കേസുകൾ വരുന്നുണ്ട്. കൂടാതെ ഞങ്ങൾക്ക് പെരിന്തൽമണ്ണ, പാലക്കാട്, തൃശൂർ, കണ്ണൂർ, മംഗലാപുരം, കൊല്ലം, സേലം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നമുക്ക് സെന്ററുകൾ ഉണ്ട്. അവിടെയൊക്കെ ഇവിടെയുള്ളത് പോലെ രോഗികൾ എത്തുന്നുണ്ട്.

ഐ വി എഫ് ട്രീറ്റ്‌മെന്റ് എന്തുകൊണ്ട് ഇത്ര ചെലവേറിയത് ആകുന്നു?

അതിന് പ്രധാന കാരണം, ഐ വി എഫ് ട്രീറ്റ്‌മെന്റിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വില കൂടുതലാണ്. കാരണം ഒരു ഐ വി എഫ് യൂണിറ്റിൽ മൂന്ന് കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കേസുകൾ ചെയ്താലും ഇല്ലെങ്കിലും ആ ഉപകരണങ്ങൾ അഞ്ച് വർഷം കഴിയുമ്പോൾ മാറ്റിയിരിക്കണം.

മറ്റൊന്ന് ഓരോ ഐ വി എഫിലും അണ്ഡാശയത്തിൽ നിന്നും അണ്ഡം എടുത്ത് ബീജവുമായി യോജിപ്പിക്കുന്നതിന് കൾച്ചറൽ മീഡിയമൊക്കെ വേണം. അതൊക്കെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിൽ കൾച്ചറൽ മീഡിയ ഉണ്ടാക്കുന്നില്ല. ഇന്ത്യയിൽ എത്തുമ്പോൾ 300 ശതമാനം അധികമാകും അതിന്റെ വില.

പിന്നെ അണ്ഡങ്ങൾ ഉണ്ടാകാനുള്ള മരുന്നുകളും വളരെ വിലയേറിയവയാണ്. അവയിൽ 90 ശതമാനവും വിദേശത്ത് നിർമ്മിക്കുന്നതാണ്. ഇന്ത്യയിൽ വളരെ കുറച്ചേ മരുന്ന് ഉൽപ്പാദിപ്പിക്കുന്നുള്ളൂ. അതിന്റെ ഗുണമേന്മയിൽ സംശയമുള്ളതിനാൽ ഉപയോഗിക്കുന്നതും കുറവാണ്.

ചികിത്സക്കും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 9995271664

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *