സ്ത്രീകളിൽ ശ്വാസകോശ അർബുദ നിരക്ക് വർധിക്കുന്നു

സ്ത്രീകളിൽ ശ്വാസകോശ അർബുദ നിരക്ക് വർധിക്കുന്നു

സ്ത്രീകളിൽ ശ്വാസകോശാർബുദം ക്രമാതീതമായ തോതിൽ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ശ്വാസാകോശാർബുദ മരണനിരക്ക് 2015 ലേതിനേക്കാൾ 2030 ആകുമ്പോഴേക്കും 43 ശതമാനം വർധിക്കുമെന്ന് പഠനം. 52 ൽ പരം രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

സ്താനാർബുദം ബാധിച്ചുള്ള മരണനിരക്ക് ആഗോളതലത്തിൽ കുറയ്ക്കുന്നതിൽ നാം വിജയിച്ചപ്പോൾ സ്ത്രീകളിൽ ശ്വാസകോശാർബുദം ക്രമാതീതമായ തോതിൽ വർധിക്കുകയാണുണ്ടായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ യുഐസി ബാഴ്‌സലോണ സർവകലാശാലയിലെ അസോസിയറ്റ് പ്രൊഫസർ ജോസ് മാർട്ടിനസ് സാഞ്ചസ് പറയുന്നു. യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്ക് കാണിക്കുമ്പോൾ അമേരിക്കയിലും ഏഷ്യയിലുമാണ് ഏറ്റവും കുറവെന്ന് കണ്ടെത്തി.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള വിവിധ ഡാറ്റാകൾ നിരീക്ഷണ വിധേയമാക്കിയാണ് ഗവേഷകർ പുതിയ പഠനം പുറത്തുവിട്ടത്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ശ്വാസകോശ അർബുദ നിരക്ക് കൂടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്നത്തെ തലമുറയിലെ പുകവലി സ്വഭാവം കുറയ്ക്കാൻ ശരിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അർബുദ മരണനിരക്ക് ഇതേ രീതിയിൽ തുടരുമെന്ന് ജോസ് മാർട്ടിനസ് സാഞ്ചസ് പറയുന്നു.

Share this story