കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുതേ

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുതേ

മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും പ്രമേഹ ഭീഷണിയുണ്ട് ഇന്ന്. പൊതുവെ ടൈപ്പ് വണ്‍ പ്രമേഹമാണ് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ടൈപ്പ് 2 പ്രമേഹവും കണ്ടുവരുന്നു. പുതിയ സര്‍വേ പ്രകാരം ഇന്ത്യയിലെ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള കുട്ടികളിലും 10 മുതല്‍ 19 വരെ പ്രായമുള്ള കൗമാരക്കാരിലും ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയത്.
കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
1. സ്വഭാവത്തിലെ മാറ്റവും പെട്ടെന്ന് ദേഷ്യം പിടിക്കലും
2. വിശപ്പ് വര്‍ദ്ധിക്കുക
3. ദാഹം വര്‍ദ്ധിക്കു
4. ശ്വാസമെടുക്കുമ്പോള്‍ പഴത്തിന്റെ മണം
5. വിയര്‍ക്കല്‍
6. തലചുറ്റല്‍
7. മൂത്രമൊഴിക്കല്‍ വര്‍ദ്ധിക്കുക
ഈ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ അവഗണിക്കാതെ വേഗം ചികിത്സ തേടണം. അവഗണിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.

Share this story