നല്ല ഉറക്കം കിട്ടണോ? ഈ സമയങ്ങളില്‍ കുളിച്ചാല്‍ മതി

നല്ല ഉറക്കം കിട്ടണോ? ഈ സമയങ്ങളില്‍ കുളിച്ചാല്‍ മതി

ചിലര്‍ക്ക് ഉറക്കം ലഭിക്കാന്‍ കിടക്കയില്‍ ഒരു യുദ്ധം തന്നെ നടത്തേണ്ടി വരും. എന്നാല്‍, നല്ല ഉറക്കം ലഭിക്കാന്‍ കുളിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. അതും പ്രത്യേക സമയത്തെ കുളി.

കിടക്കാന്‍ പോകുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മനസ്സിനെ ശാന്തമാക്കാനും ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാനും ചൂടുവെള്ളത്തിലെ കുളിയിലൂടെ സാധിക്കും. ഉറങ്ങാന്‍ പോകുന്നതിന്റെ 1- 2 മണിക്കൂര്‍ മുമ്പായാണ് ഇങ്ങനെ കുളിക്കേണ്ടത്. നല്ല ഉറക്കം ലഭിക്കാനുള്ള മറ്റ് വഴികള്‍:

1. വൈകി കാപ്പി കുടിക്കാതിരിക്കുക
2. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക
3. രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുക
4. കിടക്കയും തലയിണയും നല്ല നിലക്കാണോയെന്ന് പരിശോധിക്കുക
5. പകല്‍ സമയം ദീര്‍ഘനേരത്തെ ഉറക്കം ഒഴിവാക്കുക

Share this story