പെൺകുട്ടികൾ ദിവസവും മുന്തിരി കഴിക്കൂ ; സന്തോഷിക്കാൻ ഏറെയുണ്ട്

പെൺകുട്ടികൾ  ദിവസവും മുന്തിരി  കഴിക്കൂ ; സന്തോഷിക്കാൻ ഏറെയുണ്ട്

ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് മുന്തിരി . വിറ്റാമിനുകളാൽ സമ്പന്നമായ മുന്തിരിപ്പഴത്തിന് ആരോഗ്യവും സൗന്ദര്യവും നൽകാൻ കഴിയും. ചർമ്മസംരക്ഷണത്തിന് മുന്തിരിപ്പഴം ഉത്തമമാണ്. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാക്കുകയും അതെ സമയം മുഖക്കുരു കുറയ്ക്കാനും അവ വളരുന്നത് തടയാനും സഹായിക്കുന്നു .

ചുവന്ന മുന്തിരിയും വീഞ്ഞും ആയ റെസ്വെറട്രോളിന് മുഖക്കുരുവിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ, ദിവസവും മുന്തിരി കഴിക്കുന്ന പെൺകുട്ടികൾക്ക് അവരുടെ സൗന്ദര്യത്തിന് അത് വളരെ ഗുണം ചെയ്യുകയും ചെയ്യുന്നു കൂടാതെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു . കുറഞ്ഞ കലോറിയുള്ള ലഘുഭക്ഷണമോ ചർമ്മത്തെ സഹായിക്കുന്ന വെള്ളം നിറഞ്ഞ ഭക്ഷണത്തിനു പകരം ഇനി മുതൽ മുന്തിരി കഴിച്ചോളൂ. മാത്രവുമല്ല

മുന്തിരിപ്പഴത്തിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ പോളിഫെനോളിന് വിവിധ അർബുദങ്ങളെ ചെറുക്കാൻ കഴിയും. അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ, പ്രോസ്റ്റേറ്റ് എന്നിവയുടെ ക്യാൻസറിനെ തടയാനും കുറയ്ക്കാനും മുന്തിരി സഹായിക്കുന്നു.

മുന്തിരിയുടെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനം പറയുന്നു. മുന്തിരിപ്പഴത്തിലെ പൊട്ടാസ്യം നിങ്ങളുടെ ഹൃദയത്തെ കൂടുതൽ ആരോഗ്യകരമാക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുന്തിരിപ്പഴം വളരെ നല്ലതാണ്. മുന്തിരിപ്പഴത്തിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കും.

ഹൃദയാഘാതം, ഹൃദ്രോഗം എന്നിവ തടയാൻ ഇത് സഹായിക്കുമെന്ന് പഠനം പറയുന്നു കൂടാതെ വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടിയ മുന്തിരി ദിവസവും കഴിക്കുന്നത് ആമാശയത്തെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു . നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് ദിവസവും മുന്തിരി കഴിക്കുക.

Share this story