ബ്യൂട്ടിപാർലറിൽ പോകണ്ട, വീട്ടിൽ തന്നെ സിമ്പിളായൊരു ബ്ലീച്ച്

ബ്യൂട്ടിപാർലറിൽ പോകണ്ട, വീട്ടിൽ തന്നെ സിമ്പിളായൊരു ബ്ലീച്ച്

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ബ്യൂട്ടി പാർലറുകളിലേക്ക് ഓടുന്ന സ്ത്രീകൾ, ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ ചെയ്യുന്ന പോംവഴിയാണ് ബ്ലീച്ച്. കെമിക്കൽ കണ്ടന്റ് ധാരാളമുള്ള ബ്ലീച്ച് ചർമ്മത്തിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കാൻസർ അടക്കമുള്ള മഹാവ്യാധികളിലേയ്ക്ക് നയിക്കുന്ന കെമിക്കലുകൾ ബ്ലീച്ചിങ്ങിലുണ്ട്.

കൂടാതെ ബ്ളീച്ചിന്റെ അമിതമായ ഉപയോഗം ചർമ്മത്തിലെ ചുളിവുകൾക്കും, പാടുകൾക്കും കാരണമാകും. എന്നാൽ തികച്ചും നാച്ചുറലായി വീട്ടിൽ തന്നെ ദൂഷ്യവശങ്ങളില്ലാത്ത ബ്ലൂച്ച് തയ്യാറാക്കാൻ കഴിയും. വെളിച്ചെണ്ണയും കല്ലുപ്പും നാരങ്ങയുടെ തോടും ചേർത്ത് ഫലപ്രദമായൊരു ബ്ലീച്ച് തയ്യാറാക്കാം.

മുഖത്തിന് നിറവും ചെറുപ്പവും നിലനിർത്തി, ചുളിവുകൾ നീക്കാൻ വെളിച്ചെണ്ണ ഫലപ്രദമാണ്. ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയ കല്ലുപ്പ് മുഖത്തിന് ക്ളെൻസിങ് ഇഫക്ട് നൽകുന്നു. നാരങ്ങയുടെ തൊണ്ട് ചർമ്മത്തിന് തിളക്കവും മൃദത്വവും നൽകുന്നു. നാരങ്ങയുടെ തൊണ്ട് ചീകിയതും, വെളിച്ചെണ്ണയും, കല്ലുപ്പ് തരിയായി പൊടിച്ചതും ചേർത്തൊരു മിശ്രതം തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് മൃദുവായി സ്ക്രബ് ചെയ്യുക. 10 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ച്ചയിൽ 3 തവണ ഇങ്ങനെ ചെയ്താൽ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഈ ബ്ലീച്ച് ഗുണം ചെയ്യും.

Share this story