പഴത്തൊലി കളയല്ലേ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അഞ്ച് വഴികളുണ്ട്

Share with your friends

നിങ്ങൾ വാഴപ്പഴം ധാരാളം കഴിക്കുകയും തൊലി ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നഷ്​ടപ്പെടുത്തുന്നത്​ ഒ​ട്ടേറെ ഗുണങ്ങളാണ്. വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ്​ പൊട്ടാസ്യത്തിന്‍റെ അളവ്​ കൂടുതലുള്ളത്​. മുഖക്കുരുവിനുളള വീട്ടുപ്രതിവിധി കൂടിയാണ് പഴത്തൊലി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പഴത്തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ അവഗണിക്കാനാവാത്ത അഞ്ച്​ ഗുണങ്ങൾ നോക്കാം.

1. മുഖക്കുരുവിന്​ പ്രതിരോധം

വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. 10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലിൽ ഉരസുക. പലതവണ ആവർത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാൻ തുടങ്ങും. മുഖക്കുരുവി​ന്‍റെ വീക്കം കുറക്കാൻ പഴത്തൊലിയുടെ സ്വാഭാവിക ഗുണം സഹായിക്കും. ചർമ്മം ശുദ്ധീകരിക്കാനും സഹായിക്കും.

2. ചുളിവുകൾ കുറയ്ക്കുന്നു

പഴത്തൊലി ചർമ്മത്തെ മുറുക്കാനും അതുവഴി ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കും. വിവിധ വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ സാന്നിദ്ധ്യം ചർമ്മത്തെ മൃദുലമാക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ പ്രായം തോന്നിക്കാതിരിക്കുകയും ചെയ്യും. പഴത്തൊലിയുടെ അകത്തെവശം മുഖത്ത് തേക്കുകയാണ്​ വേണ്ടത്​.

3. മുറിവുകൾ സുഖപ്പെടുത്തുന്നു

പഴത്തൊലി ഒരു ചതഞ്ഞ ചർമ്മത്തിന് ഏറ്റവും മികച്ച വീട്ടുചികിത്സയാണ്​. മുറിവ്​ ലഘൂകരിക്കാനും അതുവഴി വേദന കുറക്കാനും പഴത്തൊലി സഹായിക്കുന്നു.

4. ഇരുണ്ട പാടുകളെ ഇല്ലാതാക്കുന്നു

പഴത്തൊലിയിൽ ഉയർന്ന അളവിൽ ആന്‍റിഓക്സിഡൻറുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്​. ഇത്​ തൊലിപ്പുറത്തെ പാടുകളെ മാറ്റാൻ സഹായിക്കും. പഴത്തൊലിയെടുത്ത്​ പാടുള്ള ഭാഗത്ത്​ തേക്കുകയും പിന്നീട്​ കഴുകി കളയുകയും ഇൗർപ്പമുള്ള തുണി കൊണ്ട്​ തുടച്ചുകളയുകയും ചെയ്യുക.

5. മുഖത്തെ എണ്ണ നിയന്ത്രണം

ചർമത്തിൽ നിന്നുള്ള എണ്ണ സ്രവിക്കൽ നിയന്ത്രിക്കാൻ പഴത്തൊലി സഹായിക്കുകയും തൊലിപ്പുറത്തെ അധികമുള്ള സെബം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തെ വരണ്ടതാക്കുകയുമില്ല. മുഖപോഷണത്തിന്​ മികച്ച ഉപാധിയാണ്​ പഴ​ത്തൊലി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!