സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു; ഈ നൂതന സാങ്കേതികവിദ്യയിലൂടെ കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും

Share with your friends

കൊച്ചി: പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ ഉപകരിക്കുന്ന സുഡോസ്‌ക്കാന്‍ ടെസ്റ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു. രോഗിയെ സുഡോസ്‌കാന്‍ മെഷീനില്‍ കയറ്റിനിര്‍ത്തി കൈപ്പത്തിയും കാല്‍പാദവും സ്‌കാന്‍ ചെയ്താണ് രോഗസാധ്യതകള്‍ നിര്‍ണയിക്കുന്നത്.

പ്രമേഹരോഗത്തിന്റെ പാര്‍ശ്വഫലങ്ങളായ നാഡികളുടെ തകരാറ് ( ന്യൂറോപതി), വൃക്കകളുടെ തകരാറ് (നെഫ്രോപതി), ഹൃദയസംബന്ധമായ തകരാറ് (കാര്‍ഡിയാക് ന്യൂറോപതി) തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നേരത്തെ തന്നെ കണ്ടെത്താം.
രോഗിയുടെ വിവരശേഖരണം, പരിശോധന, പരിശോധനാഫലം എന്നിവ കേവലം 3 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതും സുഡോസ്‌ക്കാന്‍ ടെസ്റ്റിന്റെ മേന്‍മയാണ്. രക്തപരിശോധനയ്ക്ക് പുറമെ നാഡീപരിശോധനയും നടത്തുന്നതിലൂടെ സൂക്ഷമ നാഡീ- ഞെരമ്പുകളെ സംരക്ഷിക്കാനും അതിലൂടെ വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയും സംരക്ഷിക്കാനാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം വിശദീകരിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!