ഷവറിന് കീഴിൽനിന്ന് കുളിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം

Share with your friends

ഷവറിന് താഴെ നിന്ന് കുളിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകളാണ് ഇത് കൂടുതലായും ഇഷ്‌ടപ്പെടുന്നത്.

എന്നാൽ ഷവറിന് കീഴില്‍ അധികം നേരം നിന്ന് കുളിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഷവറിന് കീഴിൽ ദീര്‍ഘനേരം നിന്ന് കുളിക്കുമ്പോൾ പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളും ഉണ്ടാകാം. ശരീരത്തിലെ സ്വാഭാവിക എണ്ണമയം ഇതോടെ നഷ്‌ടമാകും.

ഇതോടെ ചര്‍മ്മം വരണ്ടതാവുകയും പാടുകള്‍ ഉണ്ടാകുകയും ചെയ്യും. ചർമ്മത്തിന്റെ സ്വാഭാവിക നഷ്ടപ്പെട്ടാൽ വളരെ പെട്ടന്ന് തന്നെ അണുബാധകൾക്ക് കാരണമാകാം.

ഷവിന് താഴെ അഞ്ചു മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ പാടില്ല. വെള്ളം ശക്തിയായി തലയിലേക്ക് വീഴുമ്പോള്‍ ചിലരില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായും  പറയപ്പെടുന്നുണ്ട്

സോപ്പ് തേച്ച് പതപ്പിച്ചുള്ള കുളി അധികം നേരം ആകുമ്പോഴും ഇതേ പ്രശ്‌നം അനുഭവപ്പെടും. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും.

കൂടുതൽ നേരം ഷവറിന് കിഴിൽനിന്ന് കുളിയ്ക്കുന്നത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!