പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും

പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും

പോഷകഗുണങ്ങളുടെയും ഔഷധമൂല്യങളുടെയും ശേഖരമാണ് നെല്ലിക്ക.

ഓറഞ്ചിലുള്ളഅതിനേക്കാൾ ഇരുപത് ഇരട്ടി വൈറ്റമിൻ സിയാണ് നെല്ലിക്കയിലുള്ളത്. കൂടാതെ വിറ്റാമിൻ ബി,ഇരുമ്പ്,കാത്സ്യം എന്നിവയും നെല്ലിക്കയിലുണ്ട്.

നെല്ലിക്കയുടെ ഗുണങ്ങൾ എന്തെല്ലമെന്ന് നോക്കാം

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും.

കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക് ഉത്തമമാണ്.

ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് നെല്ലിക്ക മോചനം നല്‍കുന്നു.

നെല്ലിക്കയിലടങ്ങിയിട്ടുള്ള കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.നെല്ലിക്കയിലടങ്ങിയിട്ടുള്ള ക്രോമിയം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

നെല്ലിക്കയുടെ മറ്റ് 10 ഗുണങ്ങൾ

1. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.

2. നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും.

3. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.

4. ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.

5. നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി നവോൻമേഷം നൽകും.

6. നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതിൽ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും.

7. നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.

8. നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.

9. നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്.

10. ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുൻപ് നെല്ലിക്കയുടെ നീര് കഴിച്ചാൽ ദഹന പ്രശ്നങ്ങൾ മാറികിട്ടും.

ഔഷധങ്ങളിൽ പ്രധാന ഇനങ്ങളിൽ ഒന്നായ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യവും നിത്യയൗവനവും ലഭിക്കും.

Share this story