അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പരസ്പര ധാരണയിലൂടെ നാല് കുടുംബങ്ങള്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്ത് പുതിയ ചരിത്രത്തിന്റെ ഭാഗമായത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രണ്ട് സ്ത്രീകളിലൂടെയാണ് ഈ വലിയ ദൗത്യത്തിന്റെ ആദ്യ നടപടികള്‍ ആരംഭിക്കുന്നത്. ഇരുവരും രണ്ടാമത്തെ ട്രാന്‍സ്പ്ലാന്റിനാണ് വിധേയരായത്.

ഇരുവര്‍ക്കും ദാതാക്കളുണ്ടായിരുന്നെങ്കിലും ശരീരത്തിലെ ചില ആന്റിബോഡികളുടെ സാന്നിദ്ധ്യം പുതിയ വൃക്കകള്‍ സ്വീകരിക്കുന്നതിന് വിലങ്ങ് തടിയാവുകയായിരുന്നു. ഭാഗ്യവശാല്‍ ഇരുവരുടേയും ദാതാക്കള്‍ ഒ പോസറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവരായിരുന്നു. യൂണിവേഴ്‌സല്‍ ഗ്രൂപ്പ് എന്ന സവിശേഷതയുള്ളതിനാല്‍ ഈ വൃക്കകള്‍ മറ്റാര്‍ക്കെങ്കിലും അനുയോജ്യമാവുകയും അവരുടെ ദാതാക്കളുടെ വൃക്കകള്‍ ഇവര്‍ക്ക് ലഭ്യമാകുവാനുമുള്ള സാധ്യതകള്‍ സ്വാഭാവികമായും ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ മുന്നില്‍ തെളിഞ്ഞ് വന്നു.

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മറ്റുചില രോഗികളുടെ ദാതാക്കളുടെ വൃക്കകള്‍ ഇവര്‍ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. പരസ്പരം അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പുള്ളവരായിരുന്നു നാലാമത്തെ ജോടി. ഇതിന് പുറമെ നാലാമത് മറ്റൊരു സ്വീകര്‍ത്താവ്-ദാതാവ് ജോടി ഈ ദൗത്യത്തില്‍ പങ്കാളികളാകാമെന്ന് സമ്മതിച്ചു.

യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് സ്വയം തന്നെ വൃക്കമാറ്റിവെക്കല്‍ നടത്താമായിരുന്നു. എന്നാല്‍ ഇവര്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്താല്‍ മാത്രമേ നാല് പോരുടേയും അവയവം മാറ്റിവെക്കല്‍ പൂര്‍ണ്ണമാകുമായിരുന്നുള്ളൂ. തങ്ങളുടെ അവയവം മറ്റൊരാള്‍ക്ക് നല്‍കുകയാണെങ്കില്‍ അത് മറ്റ് മൂന്ന് കുടുംബങ്ങളുടെ ജീവിതം കൂടി രക്ഷപ്പെടുത്താന്‍ സഹായകമാകുമെന്ന് മനസ്സിലാക്കിയ നാലാമത്തെ ജോടി വലിയ ത്യാഗത്തിന് സ്വയം സന്നദ്ധരാവുകയും ചെയ്തു.

ട്രാന്‍സ്പ്ലാന്റ് ഇമ്യൂണോളജി ലാബിലേയും നെഫ്രോളജിയിലേയും വിശദപരിശോധനകള്‍ക്ക് ശേഷം സ്വീകര്‍ത്താവ്-ദാതാവ് ജോടികള്‍ കൗണ്‍സലിംഗിന് വിധേയരായി. തുടര്‍ന്ന് ആശുപത്രിയിലെ എത്തിക്കല്‍ കമ്മറ്റി ഇത് വിശകലനം ചെയ്യുകയും ട്രാന്‍സ്പ്ലാന്റ് ടീമിന്റെ അവലോകനത്തിന് വിടുകയും ചെയ്തു. ഈ നടപടിക്രമങ്ങള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റ് സംബന്ധമായ പേപ്പറുകള്‍ നോര്‍ത്ത് സോണല്‍ ട്രാന്‍സ്പ്ലാന്റ് ഓതറൈസേഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ദാതാക്കളും സ്വീകര്‍ത്താക്കളും ഉള്‍പ്പെടെയുള്ള എട്ടുപേരെയും ഒരുമിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് കോവിഡ് 19 പരിശോധന ഉള്‍പ്പെടെ നടത്തിയശേഷം ശസ്ത്രക്രിയക്ക് വിധേയരാക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ ശസ്ത്രക്രിയ മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പ്പം സങ്കീര്‍ണ്ണമായിരുന്നു. എങ്കിലും ആത്മാര്‍ത്ഥമായ പരിശ്രമത്താല്‍ എല്ലാ വെല്ലുവിളികളെയും അതീജീവിച്ച് ആസ്റ്റര്‍ മിംസിലെ യൂറോളജി ടീം ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍ വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തീകരിച്ചു. എട്ട് പേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടി വീട്ടിലേക്ക് പോവുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് സജിത്ത് നാരായണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, നെഫ്രോളജി), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ് നെഫ്രോളജി), ഡോ. ഇസ്മയില്‍ എന്‍. എ (സീനിയര്‍ കണ്‍സല്‍ട്ടന്റ് നെഫ്രോളജി), ഡോ. ശ്രീജേഷ് ബാലകൃഷ്ണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, നെഫ്‌റോളജി), ഡോ. രവികുമാര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, യൂറോളജി), ഡോ. സുര്‍ദാസ് (സീനിയര്‍ കണ്‍സല്‍ട്ടന്‍, യൂറോളജി), ഡോ. അഭയ് ആനന്ദ (സീനിയര്‍ കണ്‍സല്‍ട്ടന്‍, യൂറോളജി), ഡോ. കിഷോര്‍ (സീനിയര്‍ അനസ്തറ്റിസ്റ്റ്, ഹെഡ്, അനസ്‌തേഷ്യേ), ഡോ. ബിജു (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. നമിത (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. പ്രീത (സീനിയര്‍ അനസ്തറ്റിസ്റ്റ്) എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു. അന്‍ഫി മിജോ (ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍) കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.

Share this story