ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതം

ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതം

ബ്യൂട്ടി പാര്‍ലറുകളിലും പോകേണ്ട പണവും ചിലവാക്കേണ്ട, മുഖം എങ്ങനെ സുന്ദരമാക്കാം എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് ഇനി എളുപ്പവഴി നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല സൗന്ദര്യക്കൂട്ടുകളും നിങ്ങളുടെ അടുക്കളയില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് നേടാവുന്നതാണ്. അത്തരത്തിലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ചുവന്ന പരിപ്പ്. അതെ, രുചികരമായ കറികള്‍ക്കു മാത്രമല്ല, നിങ്ങളുടെ മുഖം മിനുക്കാനും പരിപ്പ് ഗുണം ചെയ്യുന്നു.

അവശ്യ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഗുണം കൊണ്ട് സമ്പന്നമായ ഇത് പരീക്ഷിക്കാന്‍ തികച്ചും സുരക്ഷിതമാണ്. ചുവന്ന പരിപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍ മാന്ത്രിക സ്വാധീനം ചെലുത്തുന്നു. ഫെയ്‌സ് മാസ്‌കുകള്‍, സ്‌ക്രബുകള്‍, പായ്ക്കുകള്‍ എന്നിവ ഇതുപയോഗിച്ച് നിങ്ങള്‍ക്ക് തയാറാക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അനുസരിച്ച് പല ചേരുവകളുമായും ഇത് യോജിപ്പിക്കാനും സാധിക്കും. ഒരു ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിച്ച് പരിപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമായ വ്യക്തതയും മിനുസവും തിളക്കവും നല്‍കുന്നു. ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാനും പരിപ്പ് സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിനായി ചുവന്ന പരിപ്പുകൊണ്ട് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഏതാനും ഫെയ്‌സ് പായ്ക്കുകള്‍ ഇതാ.

പരിപ്പ്, പാല്‍

ചര്‍മ്മത്തെ പുറംതള്ളാനും സുഷിരങ്ങള്‍ ശക്തമാക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ടാന്‍ നീക്കംചെയ്യാനും പരിപ്പ് ഉപയോഗിച്ചുള്ള ഈ ഫെയ്‌സ് പാക്ക് കൂട്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ മാസ്‌ക് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മൃദുവാക്കുകയും പോഷിപ്പിക്കുകയും മുഖം എണ്ണരഹിതമാക്കി മുഖക്കുരു തടയുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

രാത്രിയില്‍ പരിപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് 1/3 കപ്പ് പാല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളത്തില്‍ നന്നായയി മുഖം കഴുകുക.

പരിപ്പ് ഫെയ്‌സ് വാഷ്

എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഫെയ്‌സ് പായ്ക്ക്. ദിവസേന നിങ്ങള്‍ക്കിത് ഫെയ്‌സ് വാഷായും ഉപയോഗിക്കാം. 1 ടീസ്പൂണ്‍ പരിപ്പ് പൊടി, 2 ടീസ്പൂണ്‍ പാല്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ 3 തുള്ളി വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് തുല്യമായി പുരട്ടുക. 2 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം ഇത് സ്‌ക്രബ് ചെയ്തുകൊണ്ട് കഴുകി കളയുക. വരണ്ട ചര്‍മ്മമുള്ളവരാണെങ്കില്‍ മാത്രം വെളിച്ചെണ്ണ ഉള്‍പ്പെടുത്തുക.

തിളക്കമുള്ള ചര്‍മ്മത്തിന്

കറുത്ത പാടുകള്‍ നീക്കി വരണ്ട ചര്‍മ്മത്തെയും മുഖക്കുരുവിനെയും സുഖപ്പെടുത്തി ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുന്നു. രാത്രിയില്‍ ഒരു പാത്രത്തില്‍ 50 ഗ്രാം പരിപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് 1 ടീസ്പൂണ്‍ പാലും 1 ടീസ്പൂണ്‍ ബദാം ഓയിലും മിക്‌സ് ചെയ്യുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

വരണ്ട ചര്‍മ്മം നീക്കാന്‍

നിങ്ങളുടെ വരണ്ട ചര്‍മ്മം ചികിത്സിക്കാനായി പരിപ്പ് ഉപയോഗിക്കാവുന്നതാണ്. 2 ടീസ്പൂണ്‍ പരിപ്പ് രാത്രിയിലെടുത്ത് കുറച്ച് പാലില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുത്ത് മുഖത്തും കഴുത്തിലും തുല്യമായി പ്രയോഗിക്കുക. 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ പാലിനു പകരം റോസ് വാട്ടര്‍ ഉപയോഗിക്കാം.

മുഖത്തെ രോമങ്ങള്‍ നീക്കാന്‍

ഈ പായ്ക്ക് നിങ്ങളുടെ മുഖത്തെ അനാവശ്യ രോമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം പരിപ്പ്, 50 ഗ്രാം ചന്ദനപ്പൊടി, ഓറഞ്ച് തൊലി പൊടി എന്നിവ രാത്രിയില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി അടിച്ചെടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മാസ്‌ക് ആയി പുരട്ടുക. 15-20 മിനിറ്റ് നേരം മുഖത്ത് നിലനിര്‍ത്തി ഉണങ്ങിയ പാളി സ്‌ക്രബ് ചെയ്യുക. ഇത് തുടച്ചുമാറ്റാന്‍ നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ ഉപയോഗിക്കാം. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Share this story