കരുത്തോടെ മുടി വളരും; നരയകറ്റും നാട്ടുവൈദ്യം

കരുത്തോടെ മുടി വളരും; നരയകറ്റും നാട്ടുവൈദ്യം

മുടിയുടെ ആരോഗ്യം എപ്പോഴും എല്ലാവരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരാണ് പലരും. പക്ഷേ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ചില പ്രതിസന്ധികള്‍ ഉണ്ട്. ഇവയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും മുടിയുടെ അനാരോഗ്യം, മുടിക്ക് തിളക്കമില്ലാത്തത്, മുടിയുടെ വരള്‍ച്ച, താരന്‍ എന്നിവയെല്ലാം.

എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില സ്‌ക്രബ്ബുകള്‍ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മുടിക്ക് ആരോഗ്യവും തിളക്കവും തന്നെയാണ് ഏത് തലമുറയില്‍ പെട്ട വ്യക്തിയും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രായാധിക്യം കൊണ്ടും നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടും മുടിയില്‍ പലവിധത്തിലുള്ള വെല്ലുവിളികളും സംഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടി ഇനി ചില സ്‌ക്രബ്ബുകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം

മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് പിന്നില്‍ നിങ്ങളുടെ ചില പൊടിക്കൈകള്‍ തന്നെ ധാരാളം. മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നവ സ്‌ക്രബ്ബ് തന്നെ ധാരാളം. മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഏതൊക്കെ തരത്തിലാണ് സ്‌ക്രബ്ബുകള്‍ നിങ്ങളുടെ മുടിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് അല്‍പം ഓട്‌സ്, അല്‍പം ബ്രൗണ്‍ ഷുഗര്‍, കല്ലുപ്പ് എന്നിവയാണ്. ഇത് മൂന്നും ചേര്‍ത്ത് സ്‌ക്രബ്ബ് തയ്യാറാക്കി മുടിയില്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ മുടിയ്ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്നും എങ്ങനെയെല്ലാം തയ്യാറാക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും ഉപയോഗിക്കാവുന്നതാണ്.

ആദ്യം തന്നെ അല്‍പം ഓട്‌സ് പൊടിച്ചത് അതില്‍ അല്‍പം ബ്രൗണ്‍ ഷുഗര്‍ എന്നിവ മിക്‌സ് ചെയ്ത് അതിലേക്ക് നിങ്ങള്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഹെയര്‍ കണ്ടീഷണര്‍ കൂടി ഉപയോഗിച്ച് അത് മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലായി കഴിഞ്ഞാല്‍ അത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം പത്ത് മിനിട്ട് ഇത് തലയില്‍ തന്നെ വെക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിക്ക് തിളക്കം നല്‍കുന്നതിനും അതിലൂടെ മുടിയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

ഇത് കൂടാതെ നിങ്ങള്‍ക്ക് വേറൊരു സ്‌ക്രബ്ബും തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി രണ്ടോ മൂന്നോ സ്പൂണ്‍ ഒലീവ് ഓയില്‍ എടുക്കണം. അതിലേക്ക് അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇതിലേക്ക് അല്‍പം ബ്രൗണ്‍ ഷുഗറും ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയണം. കളയുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിക്ക് നല്ലതുപോലെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

താരന്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് സ്‌ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു സ്പൂണ്‍ ഓട്‌സ് പൊടിച്ചത്. ഇതിലേക്ക് അല്‍പം വൈറ്റ് വിനീഗര്‍, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പിടിപ്പിക്കുക. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല താരന്‍ പോലുള്ള പ്രതിസന്ധികളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുടിയുടെ കരുത്ത് നിലനിര്‍ത്തുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉലുവ പൊടിച്ചത്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതിന് വേണ്ടി അല്‍പം ഉലുവ പൊടിച്ച് അതിലേക്ക് അല്‍പം തൈര് മിക്‌സ് ചെയ്ത് നെല്ലിക്ക പൊടിച്ചതും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അല്‍പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിക്ക് കരുത്തും മുടിയിഴകളില്‍ ആരോഗ്യവും നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

മുടി ക്ലീന്‍ ആവുന്നതിന് വേണ്ടി നമുക്ക് അല്‍പം കല്ലുപ്പ് പൊടിച്ചത്, അല്‍പം നാരങ്ങ നീര് രണ്ട് സ്പൂണ്‍ ഒലീവ് ഓയില്‍ എന്നവയെല്ലാം മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതിനും അഴുക്കും പൊടിയും ഇല്ലാതെ മുടി ക്ലീന്‍ ആക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണെങ്കില്‍ പോലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അതിലുപരി ഇത് തലയില്‍ തേച്ച ശേഷം ഇളം ചൂടുവെള്ളത്തില്‍ മുടി കഴുകാനും ശ്രദ്ധിക്കുക.

Share this story