വെള്ളം കുടിച്ചു തടി കുറയ്ക്കാം

Share with your friends

വെള്ളം കുടി എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്, അതും നല്ല ശുദ്ധജലം. നമ്മുടെ ശരീരം നിലനില്‍ക്കുന്നത് 60%ത്തോളം വെള്ളത്തിന്റെ സഹായത്തോടെയാണ് എന്ന കാര്യം എല്ലായ്പ്പോഴും നമ്മൾ ഒാർക്കേണ്ടതാണ്. വെള്ളം കുടിക്കുന്നത് ശരീരത്തെ ജലമയമാക്കാന്‍ സഹായിക്കുന്നു.

ജലം എന്നത് എല്ലായ്പ്പോഴും ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം, കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

നിർജ്ജലീകരണം
ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്നത് ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവം അവര്‍ജീവിക്കുന്ന കാലാവസ്ഥ ഇവയനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നിരിക്കിലും വെള്ളം കുടിക്കൽ ശരീരത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറക്കാതിരിക്കുകഎന്നതാണ് പ്രധാനം. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും. നിര്‍ജലീകരണമാണ് വെള്ളം കുടിക്കാതിരുന്നാലുണ്ടാകുന്ന മറ്റൊരവസ്ഥ. ഇവ ശരീരത്തിലെ പൊട്ടാസിയം, സോഡിയം,ഫോസ്‌ഫേറ്റ് തുടങ്ങിയവയുടെ സന്തുലനം നഷ്ടപ്പെടുത്തും. നിർജ്ജലീകരണം തടയാനുള്ള ഒരേ ഒരു വഴി ധാരാളം വെള്ളം കുടിക്കുകയെന്നത് മാത്രമാണ് .
ഭാരം കുറയ്ക്കാന്‍ വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്ക്കാം എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണെങ്കില്‍ കഴിയ്ക്കണമെന്ന് വിചാരിക്കുന്നതിനേക്കാള്‍ കുറവ് ഭക്ഷണമായിരിക്കും നമ്മള്‍ കഴിക്കുന്നത് ഇത് ഭാരം കൂടുന്നത് തടയുന്നു.

തളര്‍ച്ച ഒഴിവാക്കുന്നു
എനർജി നഷ്ട്ടപ്പെടും എന്നത് അവഗണിക്കാനാകാത്ത ഒന്നാണ്. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്.
തളര്‍ച്ച തോന്നുന്ന സമയത്ത് ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാറുണ്ട്. വെള്ളത്തിനും ഇത്തരത്തില്‍ സാധിക്കും. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നത് പ്രധാനമായും വെള്ളമാണ്. വെള്ളം കുടിക്കാതിരിക്കുന്ന മൂലം ശരീര നേരിചേണ്ടി വരുന്ന ക്ഷീണത്തിന് പ്രതിവിധി വെള്ളം നന്നായി കുടിക്കുക എന്നത് മാത്രമാണ്.

ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്
മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികള്‍, മസ്തിഷ്‌ക ദ്രവ്യങ്ങള്‍, എല്ലുകള്‍ എന്നിവയില്‍ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു അതിനാൽ ഇവയുടെ ഒക്കെ പരിപാലനത്തിന് വെള്ളം അത്യാവശ്യമാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തോഷകരമായി മനസ്സിനെ മെച്ചപ്പെടുത്താനും വെള്ളം കുടിയ്ക്കുന്നത് കൊണ്ട് സാധിക്കുന്നു.
ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നഷ്ടമാകും നന്നായി വെള്ളം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ എന്നത് നാം മറക്കരുത്. ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിര്‍ജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്.

മൂത്രത്തിന്റെ അളവ് കുറയുക
വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥകൾ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
നിർജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചസംഭവിക്കും. ഒട്ടും വൈകാതെ ജലം നല്‍കുകയാണ് പരിഹാരമാര്‍ഗമായി ആദ്യം ചെയ്യേണ്ടത്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല
ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു. ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മാനസിക നിലയെ കാര്യമായി ബാധിക്കാൻ വെള്ളം കുടി ഒഴിവാക്കുന്നത് കാരണമാകുന്നു എന്നാണ്

അമിത ഭക്ഷണം
അമിതവണ്ണം നിയന്ത്രിച്ച്‌ സുന്ദരീസുന്ദരമാരാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും വെള്ളം കുടിച്ച് കൊണ്ട് വിശപ്പിനെ തടയിടാം. അതുവഴി പൊണ്ണത്തടി കുറക്കാനുമാകും. പഞ്ചസാരയും പഞ്ചസാര അടങ്ങിയ പാനീയങ്ങളും കുറയ്ക്കുക.
ചിലര്‍ക്ക് മധുരമില്ലാത്ത കാപ്പിയോ ചായയോ കുടിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇവ ഒഴിവാക്കിയേ മതിയാകൂ പകരമായി ആഹാരം കഴിക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുക. അമിത ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇതു സഹായിക്കും. കുടിക്കുന്ന വെള്ളം വിയര്‍പ്പായും മറ്റു ശരീരമാലിന്യങ്ങളായും പുറത്തു പോകും. ആഹാരം കഴിക്കുന്നതു കൊണ്ട് വണ്ണം വയ്ക്കുന്നതിനു ചെറിയ ശതമാനം തടയിടാന്‍ കഴിയും. അതിനാൽ ഈ രീതി പിന്തുടരുന്നത് വളരെ ​ഗുണകരമാണ്.

ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിച്ചാൽ ഉപാപചയ പ്രവർത്തനങ്ങൾ സു​ഗമമാകും. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഉത്തരം.

അര ലിറ്റര്‍ (17 ഔണ്‍സ്) വെള്ളം കുടിക്കുന്നത് ഉപാപചയം 2430 ശതമാനം വരെ 1.5 മണിക്കൂര്‍ സമയത്തേക്ക് വര്‍ധിപ്പിക്കുമെന്നതാണ്. വെള്ളം എപ്പോള്‍ കുടിക്കണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്.

ശുദ്ധജലം
വെള്ളം ഒരു അത്ഭുതവസ്തുവാണ്. പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് വെള്ളം കുടിയെ ശീലമാക്കുക . അങ്ങനെ ചെയ്യാത്തപക്ഷം നിർജലീകരണം ക്ഷണിച്ചുവരുത്തുന്ന കടുത്ത ആരോഗ്യപ്രശ്നമാണ് തലവേദന.
നിര്‍ജലീകരണം മൂലം ചിലരില്‍ മൈഗ്രേനും തലവേദനയും ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം മൂലം ഉണ്ടാകുന്ന തലവേദനയുടെ ആധിക്യവും ദൈര്‍ഘ്യവും കുറയ്ക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് ചില പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആവശ്യമായ അളവില്‍ ശുദ്ധജലം കുടിക്കുന്നതിലൂടെ ചില രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ചിലതിന് മാറ്റം വരുത്തുന്നതിനും സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചര്‍മത്തിലെ ഈര്‍പ്പം
നിർജലീകരണം സമ്മാനിക്കുന്ന മറ്റൊരു അവസ്ഥയാണ് വരണ്ടുണങ്ങിയ ചർമ്മം. ചര്‍മത്തെ സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകളെ ആശ്രയിക്കുന്നതിലും നല്ലത് ശുദ്ധമായ വെള്ളം കുടിക്കുന്നതാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ചര്‍മത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനും കഴിയും.

രക്​തസമ്മർദം കുറയും
പൊതുവായ ആരോഗ്യത്തിന് വെള്ളത്തിനുള്ള പങ്കിനെക്കുറിച്ച്‌ നിരവധി ഗവേഷണ പ്രബന്ധങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. നന്നായി വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയില്ല.
ശരീരത്തിൽ വെള്ളത്തിന്‍റെ അംശം കുറഞ്ഞിരിക്കുന്നത്​ ക്ഷീണത്തോടെയുള്ള ഉറക്കം തൂങ്ങുന്ന അവസ്​ഥക്ക്​ കാരണമാകാം. ആവശ്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ രക്​തസമ്മർദം കുറയും. മസ്​തിഷ്​കത്തിലേക്ക്​ ഒാക്​സിജന്‍റെ കൈമാറ്റ അളവും കുറയും. അതിനാൽ ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ വെള്ളം നന്നായി കുടിക്കേണ്ടിയിരിക്കുന്നു.

ബാക്ടീരിയയുടെ സാന്നിധ്യം
നിർജലീകരണവും മലബന്ധവും തമ്മിലും ബന്ധമുണ്ട്. മനുഷ്യവിസര്‍ജ്യത്തില്‍ ജലാംശത്തിന്റെ അളവ് കൂടുതലാണ്. വിസര്‍ജ്യം വന്‍കുടലില്‍ ബാക്കിയാകുമ്പോള്‍ ജലാംശം തിരികെ വന്‍കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ആഗിരണം കൂടിയ അളവില്‍ സംഭവിക്കുന്നു. മലബന്ധമുണ്ടാകാന്‍ ഇത് കാരണമാകുന്നു. ഈ അവസ്ഥ തിരിച്ചറിയാത്ത പക്ഷം, ബാക്ടീരിയയുടെ സാന്നിധ്യം വന്‍കുടലില്‍ വന്‍തോതില്‍ കാണപ്പെടാം. അണുക്കളാണ് പിന്നീട് ശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
കിഡ്നിയില്‍ ലവണങ്ങള്‍
ശുദ്ധജലപാനത്തിന്‍റെ നന്മകളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വെള്ളം കുടിക്കുന്നത് അത്ര പാടുള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് ലഭിക്കുന്ന നേട്ടങ്ങൾ അനവധിയാണ്.
സുതാര്യമായ, നിറമുള്ള ദ്രാവകമായ വെള്ളം എല്ലാ വിധത്തിലും ഒരു ഓള്‍റൗണ്ടറാണ്എന്ന് പറയാം. കിഡ്നിയുടെ പ്രവർത്തനത്തിനും ജലം അത്യന്താപേക്ഷിതമാണ്. കൂടുതല്‍ വെള്ളം കുടിക്കുന്നതില്ലോടെ കിഡ്നിയുടെ പ്രവര്‍ത്തനത്തനം മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.
രക്തത്തിന്റെ അളവ്
നിർജലീകരണ സമയത്ത് ശരീരം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ശരീരത്തിലെ രക്തത്തിന്റെ അളവ് ക്രമപ്പെടുത്താനായി ഹൃദയം അമിതമായി ജോലിയെടുക്കേണ്ടി വരുന്നത്.
യഥാർത വില്ലൻ
പുരുഷൻമാർ കിടക്കയിൽ നേരിടുന്ന പ്രശ്നങ്ങളുടെയും യഥാർത വില്ലൻ ഒരു പക്ഷേ നിർജലീകരണത്തെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാകാം എന്നാലിത് തിരിച്ചറിയാതെ പോകുകയാണ് പതിവ്.
അനാരോഗ്യകരമായ ശീലങ്ങൾ
നിർജലീകരണ അവസ്ഥയിലുള്ള വ്യക്തിയുടെ ശരീത്തിൽ നിന്ന് അഴുക്കുകൾ പുറത്തുപോകാൻ പ്രയാസമായിരിക്കും. കണ്ണീരിലൂടെയും വിയർപ്പിലൂടെയും ശരീരം ചിലവ ബോധപൂർവ്വം കളയാറുണ്ട് എന്നാൽ ഇത്തരം അവസ്ഥകളിൽ അതും തടസ്സപ്പെടുന്നു.
ആരോഗ്യ സംരക്ഷണത്തില്‍ അലംഭാവം കാട്ടുന്നവരാണ് മലയാളികളില്‍ ഏറെയും. മധ്യവയസ്സാകുന്നതോടെ ജീവിതശൈലീരോഗങ്ങല്‍ക്കടിമപ്പെട്ട് നട്ടം തിരിയും. നമ്മുടെ ശീലങ്ങളാണ് പലപ്പോഴും നമ്മെ രോഗികളാക്കുന്നത്. പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെ നാം അനാരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നു. അല്‍പ്പം ശ്രദ്ധിച്ചാല്‍ ആരോഗ്യ പൂര്‍വ്വം സന്തോൽമായി ജീവിക്കാം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!