അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍

അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍

ആരോഗ്യ സംരക്ഷണത്തിന് എന്നും എപ്പോഴും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അണുബാധക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. അണുബാധകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ തന്നെ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസ്വസ്ഥതകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ മികച്ച് നില്‍ക്കുന്നതാണ് വീട്ടിലുള്ള ചില ഒറ്റമൂലികള്‍. ആരോഗ്യപ്രതിസന്ധികള്‍ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിലുപരി ആന്റിബയോട്ടിക്‌സ് ആയി പ്രവര്‍ത്തിക്കുന്ന ചില ഒറ്റമൂലികള്‍ കൂടിയുണ്ട്. വീട്ടില്‍ തന്നെ ഇവ ലഭിക്കുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സവാള

സവാള നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇവയിലെ സള്‍ഫറാണ് ഇന്‍ഫെക്ഷനെതിരേ പോരാടുന്നത്. ഇത് വയറ്റിലെ അണുബാധകള്‍ മാറാന്‍ ഇത് ഒരു നല്ല ഭക്ഷണമാണ്. സ്ഥിരമായി ഭക്ഷണത്തില്‍ അല്‍പം സവാള ചേര്‍ത്ത് നോക്കൂ. ഇത് വയറിനുണ്ടാവുന്ന പല അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നത് രോഗത്തില്‍ നിന്ന് ഒരു പരിധി വരെ നിങ്ങളെ തടയുന്നുണ്ട്.

വെളുത്തുള്ളി

ആരോഗ്യത്തിന്റെ കാര്യത്തില്‍ കണ്ണുമടച്ച് വിശ്വസിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്നുള്ളതാണ്. വെളുത്തുള്ളി അണുബാധ തടയുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജലദോഷം, ഫംഗല്‍ അണുബാധ എന്നിവയെ പ്രതിരോധിക്കുന്നതിന് നല്ലതാണ്. ദിവസവും വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ. ഇത് പെട്ടെന്ന് തന്നെ പ്രതിരോധകവചം തീര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേന്‍

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് തേന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാക്കി മാറ്റുന്നതും നല്ലതാണ്. തേനിലെ ഹൈഡ്രജന്‍ പെറോക്സൈഡ് പ്രതിരോധശേഷി നല്‍കുന്ന ചില നല്ല ബാക്ടീരിയകള്‍ ശരീരത്തില്‍ വളരുന്നതിന് സഹായിക്കും. ഇതിലൂടെയാണ് ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്.

ഹോഴ്സ് റാഡിഷ്

റാഡിഷില്‍ തന്നെ ഹോഴ്സ് റാഡിഷ് എന്ന ഒരു ഇനമുണ്ട്. ഇത് പലപ്പോഴും നമുക്കു ചുറ്റും ലഭ്യമല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണങ്ങളില്‍ നിന്നുണ്ടാവുന്ന അണുബാധകളെ തടയുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഹോഴ്‌സ് റാഡിഷ്.

ചെറുനാരങ്ങ

ചെറുനാരങ്ങ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇതെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുനാരങ്ങയിലുള്ള വിറ്റാമിന്‍ സി നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചെറുനാരങ്ങയില്‍ ക്യൂമാറിന്‍, ടെട്രാസൈന്‍ എന്നീ രണ്ടു ഘടകങ്ങളുണ്ട്. ഇവ അസുഖമുണ്ടാക്കുന്ന പാത്തോജനുകളെ തടയുന്നതിനും സഹായിക്കുന്നുണ്ട്.

മഞ്ഞള്‍

ഏത് വിഷത്തേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും മഞ്ഞള്‍ എപ്പോഴും മികച്ചത് തന്നെയാണ്. ഇത്
വയറ്റിലെ അണുബാധ തടയാന്‍ മാത്രമല്ല, സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന്വ ദിവസവും അല്‍പം മഞ്ഞള്‍ കഴിച്ചാല്‍ മതി. ഇത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന രോഗങ്ങളെ തുരത്തുന്നതിനും സഹായിക്കുന്നുണ്ട്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്ന് തന്നെ പറയാം. ചര്‍മത്തിലെ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇതിലെ ലോറിക് ആസിഡ് ആണ് ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നത്. എല്ലാ വിധത്തില്‍ പറഞ്ഞാലും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളിച്ചെണ്ണ തന്നെ മികച്ചത്.

ഇഞ്ചി

രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ഇഞ്ചിക്ക് സാധിക്കുന്നുണ്ട്. ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്നൊരു ഘടകമുണ്ട്. ഇത് വായിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായകമാണ്. അത് മാത്രമല്ല അള്‍സര്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എപ്പോഴും മികച്ചത് തന്നെയാണ് ഇഞ്ചി. എല്ലാ ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍ പഴങ്ങളില്‍ കേമനാണ്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പൈനാപ്പിള്‍ സ്ഥിരമാക്കിയാലും പ്രശ്‌നമില്ല. പൈനാപ്പിള്‍ ചെറുകുടലിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ ബ്രോമാലിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെ മികച്ച ഗുണമാണ് നല്‍കുന്നത് എന്നത് തന്നെയാണ് പ്രത്യേകത.

കറുവാപ്പട്ട

ഒരോ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. കറുവാപ്പട്ടയ്ക്ക് ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായകമാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും കറുവപ്പട്ട ശീലമാക്കാം. എല്ലാ ദിവസവും കറുവപ്പട്ട ഭക്ഷണങ്ങളിലും ഉള്‍പ്പെടുത്താവുന്നതാണ്.

Share this story