ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നവർ ആയുസ്സ് ഭയക്കണം

Share with your friends

ഇന്നത്തെ കാലത്ത് പലരും എളുപ്പപ്പണി എന്ന് കരുതി തയ്യാറാക്കുന്ന ഒന്നാണ് ന്യൂഡില്‍സ്. എന്നാല്‍ ന്യൂഡില്‍സ് തയ്യാറാക്കാന്‍ എളുപ്പമെന്ന് കരുതി അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ന്യൂഡില്‍സ് എളുപ്പപ്പണിയാണ് എന്ന് കരുതി അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

നൂഡില്‍സ് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉപ്പിന്റെ അളവ്

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തയ്യാറാക്കി കഴിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇതില്‍ കൂടുതലും ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാണ്, ഇത് മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവപോലുള്ള പോഷകമൂല്യങ്ങളും അവയില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് ഇത് കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കും എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നില്ല.

ശരീരഭാരം വര്‍ദ്ധിപ്പിക്കും

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ നിങ്ങളുടെ ഭക്ഷണശീലം തന്നെയാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ താല്‍ക്കാലിക ഭാരം വര്‍ദ്ധിപ്പിക്കാനും ന്യൂഡില്‍സ് കഴിക്കുന്നതിലൂടെ കഴിയന്നു. അവ നിങ്ങളുടെ വയറ്റില്‍ കൂടുതല്‍ നേരം ദഹിക്കാതെ ഇരിക്കുന്നു. ഈ തരം നൂഡില്‍സ് പ്രോസസ്സ് ചെയ്ത നൂഡില്‍സ് ആയതിനാല്‍ കൂടുതല്‍ നേരം വയറ്റില്‍ തന്നെ അതുപോലെ കിടക്കുന്നു

രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

പലപ്പോഴും നിങ്ങളില്‍ ഇടക്കിടെ രോഗം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണട് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്. പുതിയ അനാരോഗ്യരോഗ്യ അവസ്ഥകള്‍ വികസിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്ന സ്ത്രീകള്‍ക്ക് ഇത് സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ ആരോഗ്യ അവസ്ഥകളില്‍ പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പെടാം. തല്‍ക്ഷണ നൂഡില്‍സിലെ ഒരു സങ്കലനമായ എംഎസ്ജി നിങ്ങള്‍ക്ക് തലവേദന നല്‍കുകയും ഓക്കാനം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാഴ്ച ശക്തി കുറയുന്നു

ഇവന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നത് പലപ്പോഴും പെട്ടെന്നുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കാഴ്ച മങ്ങിയതായിരിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ഭക്ഷണം വളരെക്കാലം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ഇത്തരത്തിലുള്ള ഇന്‍സ്റ്റന്റ് ന്യൂഡില്‍സില്‍ വിഷ അഡിറ്റീവുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ്. ഈ വിഷ അഡിറ്റീവുകളിലൊന്ന് മനുഷ്യര്‍ക്ക് അപകടകരമാണ്, ഇത് ധാരാളം ഉണ്ടെങ്കില്‍ അത് ഒരു പാര്‍ശ്വഫലമായി കാഴ്ച മങ്ങുന്നതിന് കാരണമാകും.

കഴിക്കേണ്ടത് ഇങ്ങനെ

ഇനി ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നിങ്ങളുടെ ന്യൂഡില്‍സ് പ്രേമം കൂടുതലായി എന്നുണ്ടെങ്കില്‍ ഇത് തയ്യാറാക്കുമ്പോള്‍ ധാരാളം പച്ചക്കറികളും ആരോഗ്യകരമായ ചേരുവകളും ചേര്‍ക്കുക, ഫ്‌ലേവര്‍ പാക്കറ്റികള്‍ ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും ഫൈബറും പ്രോട്ടീനും ചേര്‍ക്കാനും ഫ്‌ലേവര്‍ പാക്കറ്റുകളില്‍ അടങ്ങിയിരിക്കുന്ന എംഎസ്ജി പോലുള്ള നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായ അഡിറ്റീവുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ഇത് നിങ്ങളെ അനുവദിക്കുന്നു.

മോശം ഭക്ഷണ നിലവാരം

നൂഡില്‍സ് ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും കഴിക്കാതെ ഇടക്ക് കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കഴിക്കുന്നതിന്റെ അളവ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമിതമായി കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് എന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ന്യൂഡില്‍സ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!