തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാലുള്ള ശരീരത്തിലെ മാറ്റങ്ങള്‍

തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാലുള്ള ശരീരത്തിലെ മാറ്റങ്ങള്‍

ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നു നെല്ലിക്കയെക്കുറിച്ച് പറയുന്നത് ഭംഗിവാക്കല്ല. അത്രയ്ക്കുണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ കുഞ്ഞന്‍ ഫലം നമുക്ക് നല്‍കുന്ന കരുതല്‍. കാണാന്‍ ആള് ചെറുതാണെങ്കിലും ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒരു സൂപ്പര്‍ ഫുഡാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക നിങ്ങളുടെ ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. വിറ്റാമിന്‍ സി യുടെ ഒരു നിറകുടമാണ് ഇത്.

ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ വഴികള്‍ തേടുകയാണെങ്കില്‍ ഒട്ടും മടിക്കേണ്ട, നെല്ലിക്ക നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചാല്‍ മതി. രാവിലെ ഒരു നെല്ലിക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവുന്നതാണ്. പ്രത്യേകിച്ച് കുറഞ്ഞ താപനിലയുള്ള ശൈത്യകാലത്ത് നിങ്ങളുടെ ശരീരം ചൂടാക്കാനും രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുമായി നിങ്ങള്‍ക്ക് നെല്ലിക്ക കഴിക്കാം.

നെല്ലിക്ക ജ്യൂസ്

നെല്ലിക്കയുടെ ഗുണം ശരീരത്തിന് ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നെല്ലിക്ക ജ്യൂസ് കുടിക്കുക എന്നതാണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ നെല്ലിക്ക സുലഭമായി ലഭിക്കുന്നു. നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് അല്പം ഉപ്പ് ചേര്‍ത്ത് കുറച്ച് ദിവസം വെയിലത്ത് ഉണക്കുക. ഇത് പൂര്‍ണ്ണമായും ഉണങ്ങിക്കഴിഞ്ഞാല്‍ അനുയോജ്യമായ ലഘുഭക്ഷണമായും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഈ കൊറോണക്കാലത്ത് രോഗപ്രതിരോധ ശേഷിയുടെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാകും. ശൈത്യകാലത്ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയില്‍ കുറവ് വരുന്നു. നെല്ലിക്ക കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നതാണ്. നെല്ലിക്കയിലെ ആന്റി ബാക്ടീരിയല്‍, രേതസ് ഗുണങ്ങള്‍ ഇതിന് ഗുണം ചെയ്യുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ മിക്കവയും ഓക്‌സിഡേറ്റീവ് നാശം മൂലമാണ് ഉണ്ടാകുന്നത്. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം കുറയ്ക്കുന്നതിനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ം ഒഴിവാക്കാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

കാഴ്ചശക്തി ഉയര്‍ത്തുന്നു

നിങ്ങളുടെ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്കയിലെ കരോട്ടിന്‍ സഹായിക്കുന്നു. തിമിരപ്രശ്‌നങ്ങള്‍, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു.

പ്രമേഹത്തിന്

നെല്ലിക്കയില്‍ നല്ല അളവില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും അതുവഴി പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ഈ ഘടകം സഹായിക്കുന്നു. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു.

അസിഡിറ്റിക്ക് പരിഹാരം

നെല്ലിക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ഉദരസംബന്ധമായ പ്രശ്‌നമായ അസിഡിറ്റിയെ അകറ്റിനിര്‍ത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. നാരുകള്‍ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം നിയന്ത്രിക്കുകയും അതുവഴി ഹൈപ്പര്‍ അസിഡിറ്റിയും അള്‍സറും കുറയ്ക്കുകയും ചെയ്യുന്നു.

ചുമ, ജലദോഷം

ശ്വാസകോശം ആരോഗ്യത്തോടെ കാക്കേണ്ട സമയമാണിത്. ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു. ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൊടി, രണ്ട് ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി നിങ്ങള്‍ക്ക് ജലദോഷമോ ചുമയോ ഉണ്ടാകുമ്പോഴോ ദിവസത്തില്‍ മൂന്നോ നാലോ തവണ കഴിക്കാവുന്നതാണ്.

കൊഴുപ്പ് കുറക്കുന്നു

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീന്‍ ഭക്ഷണത്തോടുള്ള ആസക്തി തടയാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പോഷകാഹാര വിദഗ്ധര്‍ പറയുന്നത് നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ ഫൈബറും ടാന്നിക് പോലുള്ള ആസിഡുകളും ഉണ്ട്, ഇത് മലബന്ധം ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു.

വായ്പുണ്ണിന് പരിഹാരം

നെല്ലിക്കയിലെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ സന്ധിവേദന, വായ്പുണ്ണ് തുടങ്ങിയ അവസ്ഥകളെ അകറ്റുന്നു. അര കപ്പ് വെള്ളത്തില്‍ നെല്ലിക്ക ജ്യൂസ് ലയിപ്പിച്ച് വായ കഴുകുന്നതിലൂടെ നിങ്ങള്‍ക്ക് വായ്പുണ്ണ് നീക്കാവുന്നതാണ്.

കേശസംരക്ഷണം

കറിവേപ്പില പോലെ നെല്ലിക്കയും മുടിക്ക് മികച്ചൊരു ടോണിക്ക് ആണ്. ഇത് അകാല നര, താരന്‍ എന്നിവ തടയുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു പ്രകൃതിദത്ത കണ്ടീഷണറായും നെല്ലിക്ക പ്രവര്‍ത്തിക്കുന്നു. മുടിയില്‍ നിങ്ങള്‍ക്ക് നെല്ലിക്ക ഓയില്‍ തേക്കുകയോ അല്ലെങ്കില്‍ മൈലാഞ്ചിയിലേക്ക് നെല്ലിക്ക പൊടി കലര്‍ത്തി മുടിയില്‍ പ്രയോഗിക്കുകയോ ചെയ്യാം.

സൗന്ദര്യം മെച്ചപ്പെടുത്തുന്നു

നെല്ലിക്കയില്‍ ആന്റിഏജിംഗ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ തേന്‍ ചേര്‍ത്ത് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നിങ്ങള്‍ക്ക് കളങ്കമില്ലാത്തതും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ സഹായിക്കുന്നു.

Share this story