രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്‌സിൻ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്‌സിൻ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ എന്ന പേരിലാണ് ന്യുമോണിയ വാക്‌സിന്‍ പുറത്തിറങ്ങുക. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ സാന്നിദ്ധ്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് വാക്‌സിന്‍ പുറത്തിറക്കിയത്.

ഇന്ത്യയിലെ ആദ്യത്തെ ന്യുമോണിയ വാക്‌സിനാണിതെന്നും കുട്ടികളെ രോഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ വാക്‌സിന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യമോണിയ വാക്‌സിനാണിതെന്നും പൂനാവാല അവകാശപ്പെട്ടു.രാജ്യത്തിന് ഇത് സുപ്രധാന നിമിഷമാണെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം വാക്‌സിന്‍ പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിക്കാന്‍ കഴിഞ്ഞതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിക്കുകയും ചെയ്തു.

കുഞ്ഞുങ്ങളിലെ സ്പെക്ടോകോകസ് ന്യൂമോണിയയ്ക്കെതിരെ ഫലപ്രദമായ രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ വാക്സിന് കഴിയുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലുമാണ് വാക്സിന്‍ പരീക്ഷണങ്ങള്‍ നടന്നത്.

Share this story