വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ അവാർഡ് കോഴിക്കോട് ആസ്റ്റർ മിംസിന്

Share with your friends

രാവിലെ 9 മുതൽ രാത്രി 9 മണിവരെ കോവിഡ് വാക്‌സിനേഷൻ സൗകര്യം; കോവിഡ് വാകിസിനേഷൻ ഹെൽപ്പ് ലൈൻ നമ്പർ: +91 9605003006.

സ്ട്രോക്ക് രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആധികാരിക സംഘടനയായ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ ഡബ്ല്യു എസ് ഒ എയ്ഞ്ചൽസ് അവാർഡ് (WSO Angels Award) കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സ്ട്രോക്ക് ചികിത്സയിൽ ഉന്നത നിലവാരം പുലർത്തുന്നതിന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പരിശോധിക്കുകയും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനെ തുടർന്നാണ് ആസ്റ്റർ മിംസിനെ അവാർഡിനായി പരിഗണിച്ചത്.

ഉന്നത നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള ‘പ്ലാറ്റിനം’ അവാർഡിനാണ് കോഴിക്കോട് ആസ്റ്റർ മിംസിനെ പരിഗണിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഈ അവാർഡ് കരസ്ഥമാക്കുന്നത് എന്ന സവിശേഷതകൂടിയുണ്ട്. സ്ട്രോക്ക് ബാധിതനായ വ്യക്തി ആശുപത്രിയിലെത്തുന്നത് മുതൽ നൽകുന്ന ചികിത്സകളുടെ വിവിധ ഘട്ടങ്ങളും രോഗി എത്തിച്ചേർന്നത് മുതൽ രോഗനിർണ്ണയത്തിനായെടുക്കുന്ന പരിശോധനകൾക്കിടയിലെ സമയവുമെല്ലാം വിശദമായി സ്‌ക്രീനിംഗ് കമ്മിറ്റി വിലയിരുത്തും. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റബേസ് പരിശോധിച്ചാണ് ഇത് പൂർത്തീകരിക്കുന്നത്.

‘സ്ട്രോക്ക് ചികിത്സ നൽകുന്ന ഇന്ത്യയിലെ എല്ലാ പ്രമുഖ ആശുപത്രികളും വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷനിൽ അംഗങ്ങളാണ്. ഇത്തരം ആശുപത്രികൾക്കിടയിൽ നിന്ന് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്നത് അഭിമാനാർഹമായ നേട്ടാണ്’ എന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ ന്യൂറോസയൻസസ് വിഭാഗം മേധാവി ജേക്കബ് പി ആലപ്പാട്ട് പറഞ്ഞു. ആസ്റ്റർ മിംസ് നോർത്ത് കേരള സി. ഇ. ഒ ഫർഹാൻ യാസിൻ, എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ പി. പി, സീനിയർ ന്യൂറോ സർജൻ ഡോ. നൗഫൽ ബഷീർ, ന്യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ കെ. പി. കൺസൽട്ടന്റ് ന്യൂറോളജിസ്റ്റുമാരായ ഡോ. പോൾ ആലപ്പാട്ട്, ഡോ. ശ്രീവിദ്യ, ചീഫ് നഴ്സിങ്ങ് ഓഫീസർ ഷീലാമ്മ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!