കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറികള്‍

Share with your friends

കോഴിക്കോട് : കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററായ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കോവിഡ് കാലത്ത് അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി പൂര്‍ത്തീകരിച്ചു. കൊറോണയുടെ ഭീതിമൂലം ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നിര്‍വ്വഹിക്കുന്നതില്‍ വലിയ കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അന്‍പത് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്.

ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചതില്‍ ആറ് ശസ്ത്രക്രിയകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ (കഡാവര്‍/ഡിസീസ്ഡ് ഡോണര്‍) അവയവങ്ങള്‍ സ്വീകരിച്ച് നടത്തിവയവാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ കാലയളവില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്നപ്രത്യേകതയും ഇതിനുണ്ട്. കൊറോണയ്ക്ക് മുന്‍പ് വിവിധങ്ങളായ കാരണങ്ങള്‍ മരണപ്പെട്ടവരുടെ അവയവം ദാനം ചെയ്യുന്നത് പൂര്‍ണ്ണമായും നിലച്ച് പോയ സാഹചര്യത്തിലാണ് കൊറോണ കാലയളവില്‍ ആറ് കഡാവര്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയത് എന്നതും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ മേഖലയില്‍ വലിയ മാറ്റവും നേട്ടവുമാണ്.

ആസ്റ്റര്‍ മിംസ് കേരളത്തില്‍ സ്ഥാപിതമായതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ പ്രത്യേക താല്‍പര്യപ്രകാരം നിലവില്‍ കുട്ടികളുടെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണമായും സൗജന്യമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്നത്. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ആറ് കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി കരള്‍ മാറ്റിവെക്കല്‍ നിര്‍വ്വഹിച്ചു. 1.25 കോടി രൂപയോളമാണ് ഇതിനായി ചെലവഴിക്കപ്പെട്ടത്. ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പരമാവധി കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ നിര്‍വ്വഹിക്കുന്നു എന്നതും ഈ വലിയ നേട്ടത്തിന് കാരണമായി. നിലവില്‍ ഉത്തര കേരളത്തിലെ ഏക കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ കേന്ദ്രമായ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വിജയനിരക്ക് 90 ശതമാനത്തിനും മുകളിലാണ്. ലോകനിലവാരത്തോട് തുല്യത പുലര്‍ത്തുന്ന വിജയനിരക്കാണിത്.

പത്രസമ്മേളനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. സജീഷ് സഹദേവന്‍, കണ്‍സല്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. നൗഷിഫ് എന്നിവര്‍ പങ്കെടുത്തു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!