ആലുവയിലെ കുട്ടിയുടെ കുടുംബത്തിന്റെ പക്കൽ നിന്നും കോൺഗ്രസ് നേതാവ് പണം തട്ടിയെടുത്തെന്ന് പരാതി
Nov 16, 2023, 11:48 IST

ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന്റെ പണം കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. വിവിധ സംഘടനകൾ നൽകിയ പണമാണ് പ്രാദേശിക നേതാവായ മുനീർ തട്ടിയെടുത്തത്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആദ്യം കൈക്കലാക്കുകയും പിന്നീട് അമ്പതിനായിരം രൂപ തിരികെ നൽകുകയുമായിരുന്നു
മുനീറും ഭാര്യയും ചേർന്നാണ് പണം കൈക്കലാക്കിയത്. കുടുംബത്തിന് വിവിധ സംഘടനകൾ നൽകിയ സഹായമാണ് മുനീറും ഭാര്യയും ചേർന്ന് തട്ടിയെടുത്തത്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം