ഇബ്രാഹിംകുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാൻ കോടതി നിർദേശം

ഇബ്രാഹിംകുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാൻ കോടതി നിർദേശം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ രൂപീകരിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം നൽകി. ഇതിനായി എറണാകുളം ഡിഎംഒയെ കോടതി ചുമതലപ്പെടുത്തി.

ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പരിശോധന നടത്താം. ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കോടതിയിൽ സമർപ്പിക്കും മുമ്പേ നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം കോടതി തള്ളി. മെഡിക്കൽ ബോർഡിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാരുണ്ടാകും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുക.

Share this story