കൊച്ചിയിൽ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

Arrest

കൊച്ചിയിൽ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. കേസിൽ പ്രതിയായ അധ്യാപകൻ ആനന്ദ് പി നായരാണ് അറസ്റ്റിലായത്. അമ്പലമേട് പൊലീസാണ് അറസ്റ്റ് രേഖപെടുത്തിയത്. കുട്ടിയുടെ മൊഴിയുണ്ടായിട്ടും അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരുന്നില്ല. മാധ്യമങ്ങൾ വാർത്ത നൽകിയതിന് ശേഷമാണ് പോലീസുൾപ്പെടെ നടപടി എടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.  അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയിൽ വച്ച് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

Share this story