കോഴിക്കോട് ആനകല്ലുംപാറയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
Nov 9, 2023, 17:32 IST

കോഴിക്കോട് ആനകല്ലുംപാറ വളവിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബിരുദ വിദ്യാർഥികളായ അസ്ലം, അർഷാദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ ചികിത്സയിലാണ്
ഇറക്കത്തിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് മൂന്ന് പേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അസ്ലമും അർഷാദും മരിച്ചിരുന്നു.