നവകേരള സദസ്സിനായി പുതിയ ബസ് വാങ്ങുന്നത് ആഡംബരമല്ല, ചെലവ് കുറയ്ക്കാനാണെന്ന് ഗതാഗത മന്ത്രി

antony

നവകേരള സദസ്സിന് പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് വാങ്ങിയത് കെ എസ് ആർ ടി സിയുടെ ബജറ്റ് വിഹിതത്തിൽ നിന്നാണ്. നവകേരള സദസ്സ് കഴിഞ്ഞാൽ ബസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ബസ് വാങ്ങിയത് സർക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്നും മന്ത്രി പറഞ്ഞു

21 മന്ത്രിമാരും പൈലറ്റ് വാഹനങ്ങളും പോയാൽ ഇതിലും കൂടുതൽ ചെലവാകും. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കെ എസ് ആർ ടി സി ബസിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവകേരള സദസ്സിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. 

പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. സർക്കാരാണ് പണം നൽകുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്‌ലറ്റ് അധികമായി ഉണ്ടെന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story