നവകേരള സദസ്സിനെതിരെ വിചാരണ സദസ്സുമായി യുഡിഎഫ്; ഡിസംബർ 2ന് ആരംഭിക്കും

udf

നവകേരള സദസ്സിൽ സംസ്ഥാന സർക്കാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്ന വികസനത്തിന്റെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനത്തെ ബോധ്യപ്പെടുത്താൻ യുഡിഎഫിന്റെ നേതൃത്വത്തിൽ വിചാരണ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഡിസംബർ 2 മുതൽ 22 വരെയാണ് വിചാരണ സദസ്സുകൾ നടത്തുകയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു

സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസ്സിലെ പ്രധാന പരിപാടി. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വിചാരണ സദസ്സ്് നടക്കുക. ധർമടം മണ്ഡലത്തിൽ കെ സി വേണുഗോപാൽ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും

ബേപ്പൂരിൽ വി ഡി സതീശനും നേമത്ത് കെ സുധാകരനും താനൂരിൽ പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും. തൃത്താലയിൽ രമേശ് ചെന്നിത്തലയും ഉദ്ഘാടനം നിർവഹിക്കും. തുടർന്നുള്ള മറ്റ് ദിവസങ്ങളിൽ പ്രധാന നേതാക്കൾ ഓരോ മണ്ഡലത്തിലെയും വിചാരണ സദസ്സുകൾ ഉദ്ഘാടനം ചെയ്യും. 

Share this story