മന്ത്രിമാർക്കും അവധിയില്ല: നവകേരള സദസിൽ എല്ലാ മണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരും എത്തണമെന്ന് മുഖ്യമന്ത്രി
Nov 16, 2023, 11:54 IST

നവകേരള സദസിൽ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നിർദേശം. നവകേരള സദസിന്റെ ഭാഗമായി ഞായറാഴ്ച കാസർകോട്ടെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവർത്തി ദിവസം ആക്കിയിരുന്നു.
37 ദിവസം നീളുന്ന മണ്ഡല പര്യടനത്തിൽ നിന്ന് മന്ത്രിമാർക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും സദസിൽ മുടങ്ങാതെ പങ്കെടുക്കണം. ഇതാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ നിർദേശം. പരിപാടിക്കെത്തുന്നവരെ മുഴുവൻ ഉൾക്കൊള്ളാനാകുന്ന തരത്തിലെ ക്രമീകരണം ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.