മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞു

Suresh Gopi

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ടര മണിക്കൂർ നേരമാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക മുറിയിൽ സുരേഷ്‌ഗോപിയെ ചോദ്യം ചെയ്തത്. അതേസമയം ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇവരെ പോലീസ് മാറ്റി

12 മണിയോടെയാണ് നടക്കാവ് സ്‌റ്റേഷനിലേക്ക് സുരേഷ് ഗോപി എത്തിയത്. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ മീഡിയ വൺ ചാനലിലെ മാധ്യമപ്രവർത്തക ഷിദ ജഗത്തിനോടാണ് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്.
 

Share this story