മാർബിൾ ഷോപ്പ് ജീവനക്കാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; സ്ഥാപന ഉടമ പിടിയിൽ
Nov 15, 2023, 11:40 IST

കോഴിക്കോട് പേരാമ്പ്രയിൽ മാർബിൾ കടയിലെ ജീവനക്കാരിയെ ഉടമ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. തലയ്ക്കും മുഖത്തും പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയിൽ സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മർദനം.