മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര കാരവൻ യാത്ര സർക്കാരിന് ബൂമറാംഗ് ആകുമെന്ന് ചെന്നിത്തല
Nov 15, 2023, 16:27 IST

നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഡംബര ബെൻസ് കാരവൻ ഒരുക്കുന്നത് സർക്കാരിന് തന്നെ ബൂമറാംഗ് ആകുമെന്ന് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ല. പിണറായി വിജയനെ പോലെ ഒരു ഏകാധിപധിക്കേ അങ്ങനെ ചെയ്യാൻ സാധിക്കൂ
പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റവും കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.