വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിൻ കോർപ്

വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിൻ കോർപ്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി തന്നെയാണ് കേരളവും തുടരുന്നത്. ഈ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടത്താൻ പല വിദ്യാർത്ഥികളും മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ സ്വന്തമായി ഇല്ലാതെ ബുദ്ധിമുട്ടിലാണ്. പഠനത്തിനായി മൊബൈൽ വാങ്ങാൻ വിദ്യാർഥികൾക്ക് പലിശ രഹിത വായ്പയുമായി മുത്തൂറ്റ് ഫിൻ കോർപ്.

റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ എന്ന പേരിലാണ് പദ്ധതി. രാജ്യത്ത് ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് ആദ്യത്തെ മൂന്നു മാസങ്ങളിലേയ്ക്കു പലിശ വാങ്ങാതെ വായ്പ നല്‍കുക. ആറു മാസത്തേയ്ക്ക് പരമാവധി 10,000 രൂപ വരെ നല്‍കുന്ന വായ്പ പദ്ധതിയിൽ പ്രോസസിങ് നിരക്കും ഈടാക്കുന്നില്ല.

വിദ്യാർഥികളുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. കോവിഡിനെത്തുടര്‍ന്ന് 2020-ലെ ആദ്യ ലോക്ഡൗണ്‍ സമയത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കമിട്ട പദ്ധതി റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാർഥികള്‍ക്കുള്ള ഈ പദ്ധതിയെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

Share this story