വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞു
Nov 15, 2023, 14:06 IST

വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കോവളത്ത് മന്ത്രി അഹമ്മദ് ദേവർകോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടമായ കട്ട തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തിടത്തായിരുന്നു പ്രതിഷേധം.
നഷ്ടപരിഹാരത്തിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. കോവളത്ത് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി.