ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവർത്തകരെ മർദിച്ച ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവർത്തകരെ മർദിച്ച ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

എം ശിവശങ്കറിനെ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. വനിതാ മാധ്യമപ്രവർത്തകരുൾപ്പടെയുള്ളവരെ മർദിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ കിരണാണ് അറസ്റ്റിലായത്.

കൈയേറ്റ ശ്രമത്തിനിടെ മൂന്നു ക്യാമറകൾക്കും കേടുപാട് സംഭവിച്ചു. മാധ്യമ പ്രവർത്തകരെ മർദിച്ച ശേഷം കിരൺ ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

Share this story