ഒരു ക്യാമറക്ക് വിലയിട്ടത് 10 ലക്ഷം; ശിവശങ്കറിന്റെ അനുഭവം കെൽട്രോൺ ചെയർമാനെയും കാത്തിരിക്കുന്നു

Chennithala

എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ക്യാമറകളുടെ വിലവിവരം കെൽട്രോൺ പുറത്തുവിടാൻ ആകില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

കെൽട്രോൺ പൊതുമേഖല സ്ഥാപനമായതിനാൽ അവർക്ക് വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ട്. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജന്റ് ആയി മാറി. ക്യാമറയുടെ വില പുറത്തുവിട്ടാൽ കെൽട്രോണിന് എന്ത് സംഭവിക്കാനാണ്. കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് എം ശിവശങ്കറിന്റെ അനുഭവമാണ് ഉണ്ടാകുക

ക്യാമറ ഓരോന്നിനും തോന്നുംപോലെ വിലയിട്ടു. ഒരു ലക്ഷം രൂപയുടെ ക്യാമറക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണെന്നും പറഞ്ഞ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ചെന്നിത്തല പുറത്തുവിട്ടു.
 

Share this story