തിരുവനന്തപുരത്ത് കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ പിടിയിൽ

arrest

തിരുവനന്തപുരം ജഗതി കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരെ എക്‌സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ നാട്ടുകാരുമാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

കുടുംബവമായി യാത്ര ചെയ്യാനെന്ന വ്യാജേന കാർ വാടകക്ക് എടുത്താണ് കഞ്ചാവ് കടത്ത് നടത്തിയത്. സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി. വാഹനത്തിന്റെ ജിപിഎസ് ട്രാക്കറിൽ ഇക്കാര്യം മനസ്സിലാക്കിയ വാഹന ഉടമ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു

ഇന്ന് കേരളാ അതിർത്തി കടന്നെത്തിയ കാറിനെ എക്‌സൈസ് സംഘം പിന്തുടരുകയായിരുന്നു. കണ്ണേറ്റുമുക്കിൽ വെച്ച് വാഹനം കൈമാറാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.
 

Share this story