പാറശ്ശാലയിൽ പത്താം ക്ലാസ് വിദ്യാർഥിനി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
Jun 27, 2023, 13:49 IST

തിരുവനന്തപുരം പാറശ്ശാല പരശുവയ്ക്കലിൽ സ്‌കൂൾ വിദ്യാർഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പരശുവയ്ക്കൽ വഴി പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടത്
സ്‌കൂൾ ബാഗും ഐഡന്റിറ്റി കാർഡും പരിസരത്ത് നിന്ന് ലഭിച്ചു. പളുക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്. അപകടമാണോ ആത്മഹത്യയാണോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.