കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവം; പോലീസീന് വീഴ്ച വന്നോയെന്ന് അന്വേഷണം

kattakkada

കാട്ടാക്കട പൂവ്വച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം. കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ് പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാർ ഇടിച്ചു കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പോലീസ് തുടർ നടപടികൾ വൈകിപ്പിച്ചു എന്നാണ് പരാതി

പൂവച്ചൽ സ്വദശി അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ പത്താം ക്ലാസുകാരൻ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതി കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്. 


 

Share this story