തിരുവനന്തപുരത്തേക്ക് 113 കെഎസ്ആർടിസി ബസുകൾ കൂടി; മാർഗദർശി ആപ്പും പുറത്തിറക്കി

ksrtc

തിരുവനന്തപുരത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതുവഴി ബസ് ട്രാക്കിംഗ്, അടുത്തുള്ള സ്റ്റോപ്പുകൽ എന്നിവ അറിയാനാകും

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇന്ന് വൈകുന്നേരത്തോടെ പരിഹാരമുണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കേന്ദ്രനയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
 

Share this story