തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന് ദാരുണാന്ത്യം
Updated: Jun 11, 2023, 23:00 IST

കണ്ണൂര്‍ എടക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന് ദാരുണാന്ത്യം. കെട്ടിനകത്തെ നിഹാല്‍ നൗഷാദാണ് മരിച്ചത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍.
അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായി ആക്രമിച്ചത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.