മലപ്പുറത്ത് 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 20 വർഷം തടവുശിക്ഷ
Jun 28, 2023, 09:58 IST

മലപ്പുറം നിലമ്പൂരിൽ 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കേസിൽ പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷ. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ സ്വദേശി കാട്ടിപ്പൊയിൽ കെ സുധീഷ് മോനെയാണ് കോടതി ശിക്ഷിച്ചത്. 2017-18 കാലത്താണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്