കാസർകോട് ചികിത്സക്കെത്തിയ 13കാരിയെ ഡോക്ടർ പീഡിപ്പിച്ചു; പ്രതി ഒളിവിൽ

കാസർകോട് ചന്തേരയിൽ 13കാരിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. പനി ബാധിച്ച് ചികിത്സക്കെത്തിയ പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. ഡോ. സികെപി കുഞ്ഞബ്ദുള്ളക്കെതിരെ പോലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ കുട്ടിയെ ഡോക്ടർ പരിശോധനയുടെ പേരിൽ പീഡിപ്പിച്ചെന്നാണ് പരാതി. 

ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഡോക്ടർ ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണ്.
 

Share this story