മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി
Jul 17, 2023, 16:28 IST

മലപ്പുറം മങ്കടയിൽ പതിനാലുകാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24കാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മങ്കട പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതികൾ ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.