ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി

aluva

ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്‌സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ലക്ഷങ്ങള്‍ വില വരും. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Share this story