കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റു; ദമ്പതികൾ അറസ്റ്റിൽ

vishnu

കൊല്ലം കുളത്തൂപ്പുഴയിൽ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയെ ട്യൂഷൻ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിഷ്ണു പീഡന ദൃശ്യങ്ങൾ ഭാര്യയെ ഉപയോഗിച്ച് മൊബൈലിൽ ചിത്രീകരിച്ചു. ഇത് ഇൻസ്റ്റഗ്രാം വഴി ഷെയർ ചെയ്യുകയായിരുന്നു

ആവശ്യക്കാർക്ക് മുൻകൂർ പണം നൽകിയാൽ ഇൻസ്റ്റഗ്രാം വഴി വീഡിയോ അയച്ചുനൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയത്. ഫോട്ടോക്ക് 50 മുതൽ 500 രൂപ വരെയും ദൃശ്യങ്ങൾക്ക് 1500 രൂപ വരെയും പ്രതികൾ വാഹ്ങിയിരുന്നു.
 

Share this story