15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ 39കാരന് ആറ് വർഷം തടവുശിക്ഷ
Jan 20, 2023, 16:36 IST

തൃശ്ശൂരിൽ പതിനഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 39കാരന് ആറ് വർഷം തടവും പിഴയും ശിക്ഷയും വിധിച്ച് കോടതി. തൃശ്ശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെയാണ് കോടതി ശിക്ഷിച്ചത്. മുപ്പതിനായിരം രൂപയാണ് പിഴ ശിക്ഷയായി വിധിച്ചത്. തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജിയുടേതാണ് വിധി. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനെയാണ് കുട്ടി അതിക്രമ വിവരം പറഞ്ഞത്.