നെടുമ്പാശ്ശേരിയിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്ന് 1721 ഗ്രാം സ്വർണം കണ്ടെത്തി
Jul 12, 2023, 16:45 IST

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ സ്വർണം കണ്ടെത്തി. 1721 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിൽ യാത്രക്കാർക്കായി വെച്ചിരുന്ന മാഗസിനുള്ളിലായിരുന്നു സ്വർണം. ഡിആർഐ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിമാനത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് ഏകദേശം 83 ലക്ഷം രൂപ വില വരും. അബൂദാബിയിൽ നിന്നാണ് വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയത്.